84. ഒരു ലെക്ലാഞ്ചിവിദ്യുജ്ജനകപാത്രത്തിന്റെ ചിത്രം വരച്ചു അതിന്റെ പ്രധാന ഭാഗങ്ങൾ കാണിക്കുക.
85. നിങ്ങളുടെ കീശയിലിട്ടുകൊണ്ടുപോകുന്ന വൈദ്യുതവിളക്കിന്റെ ബാറ്ററിയെ വിവരിക്കുക.
86. വിദ്യുജ്ജനകപാത്രങ്ങളെ ഘടിപ്പിക്കുന്ന രീതികളേതെല്ലാം.
87. ഒരു മുഖക്കണ്ണാടിയിലുണ്ടാവുന്ന ബിംബത്തിന്റെ ആകൃതി പ്രകൃതി ഇവയെപ്പറ്റി അറിയുന്നതെഴുതുക.
88. പ്രതിഫലനം എന്നാലെന്തു് ?
89. "ലംബരേഖ" "ആപാതികിരണം" "പ്രതിഫലിതകിരണം" ഇവയെ വിവരിക്കുക.
90. മജ്ജാതന്ത്ര വ്യവസ്ഥയെ സംബന്ധിച്ചും അവയവവിഭാഗങ്ങളെന്തെല്ലാം? ഓരോന്നിന്റെയും പ്രത്യേക പ്രവൃത്തിയെസ്സംബന്ധിച്ചു ഓരോ വാചകമെഴുതുക.
91. ഞരമ്പുകൾ എത്രതരത്തിലാണുള്ളത്. അവയുടെ പ്രത്യേക പ്രവൃത്തികളെഴുതുക.
92. ഒറ്റക്കുപ്പി ഉപയോഗിക്കുന്നതുകൊണ്ടും പ്രയത്നക്കുറവുണ്ടോ? അതുകൊണ്ടുള്ള വിശേഷഗുണമെന്താണ്?
93. ഇരുമ്പു ഏതെല്ലാം തരത്തിലുണ്ട്.
94. വാൎപ്പിരുലിന്നും, ഉരുക്കിനും തമ്മിലുള്ള വ്യത്യാസങ്ങളെഴുതുക
95. വാൎപ്പിരുമ്പു്, ഉരുക്ക് ഇവ എങ്ങിനെയുണ്ടാക്കും?
96. ഇരുമ്പുണ്ടാക്കുന്ന "ഉല" യുടെ ഒരു ചിത്രം വരച്ചു പ്രധാനഭാഗങ്ങൾ കാണിക്കുക.
97. ഇരുമ്പുകൊണ്ടുള്ള ഉപയോഗങ്ങളെന്തെല്ലാം
98. "ഇക്കാലത്തു പ്രകൃതിശാസ്ത്രം പഠിക്കുന്നതത്യാവശ്യമാണ്." എന്നു സിദ്ധാന്തിക്കുന്നതെന്തുകൊണ്ടു്?
99. ജീവജാലങ്ങളിൽ, ജീവജന്തുക്കൾ, സസ്യങ്ങൾക്കും തമ്മിലുള്ള വ്യത്യാസങ്ങളേവ?
100. ഗലീലിയോ, ന്യൂട്ടൺ മുതലായവരുടെ ജീവിതചരിത്രത്തിൽ നിന്നു നിങ്ങളെന്തു പഠിക്കുന്നു?