6 പ്രകൃതിശാസ്ത്രം
ജോടി ലാലാഗ്രന്ഥികളും (Salivary glands) വായിൽ
ഉണ്ടു്. വായിൽനിന്നു ഒരു കുഴൽ ആമാശയത്തിലേയ്ക്കു ചെല്ലുന്നു. ഇതിന്നു അന്നളിക (Gullet) എന്നു പേർ. ആമാശയത്തിന്റെ കൂർത്ത അഗ്രത്തിൽനിന്നു ചെറിയ കുടലുകൾ (small Intestines) തുടങ്ങുന്നു. ചെറിയ കുടലുകളുടേയും ആമാശയത്തിന്റേയും യും സന്ധിസ്ഥലത്തി ന്നിപ്പുറത്തായി കരളിൽ (liver) നിന്നു വരുന്ന ഒരു കുഴലും ദ്രോമത്തിൽ (Pancreas) നിന്നു വരുന്ന ഒരു കുഴലും കുട ലിനോടു ചേരുന്നുണ്ടു്. ചെറിയ കുടൽ ചുരുണ്ടു മടങ്ങി കുറെ നീളം ചെന്നശേഷം വലിയ കുടലിൽ (Large Intestines)അവസാനി ക്കുന്നു. ഈ സന്ധി സ്ഥലത്തു വിരൽ പോലെ ഒരു അംഗമുള്ളതിന്നു ഉപാംഗം (Appendix) എന്നാണ പേർ. വലിയ കുടൽ മേലോട്ടു ആ മാശയം വരെ ചെന്നു വളഞ്ഞു വീണ്ടും താഴത്തു വന്നു മലാശയ (Rectum) മായിത്തിരുന്നു. മലാശ യത്തിന്റെ ദ്വാരമാണു് ഗുദം (Anus). ആകപ്പാടെ ദഹനാവയവ ങ്ങളുടെ നീളം 30 അടിയോളമുണ്ട്.
ആമാശയത്തിന്നു വലത്തുഭാഗ
ത്തായി യകൃത്' എന്ന വലിയ ഒരു ഗ്രന്ഥിയുണ്ടു്. ഇതു പി രസം ശേഖരിച്ചു പിത്താശയം