താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/26

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16

പ്രകൃതിശാസ്ത്രം

രിയിലുള്ള ബലം കുറഞ്ഞ അസ്ഥികൊണ്ടുണ്ടാക്കപ്പെട്ടിരിക്കുന്നതുകൊണ്ടു അവ എപ്പോഴും തുറന്നിരിക്കും. നിങ്ങളുടെ ഗളത്തിൽ കൈവിരലുകൾ വെച്ചു നോക്കുക. അപ്പോൾ ഈ മോതിരങ്ങൾ സ്പ്ർശിച്ചറിയാവുന്നതാണ്. ഓരോ ലഘു വായുകോശത്തിന്റേയും ചർമ്മത്തിൽ രക്തം ഒഴുകുന്ന അതി സൂക്ഷ്മനാഡികൾ അഥവാ കാപ്പില്ലരി (capillaries)ഉണ്ട്. ആ രക്തക്കുഴലുകൾ തലമുടിനാരു പോലെ നേർത്തവയാകുന്നു. ഉച്ഛ്വസിക്കുന്ന വായുവിലെ പൊടി മുതലായവയെ രോമവും, അന്തശ്ചമ്മവും കൂടി നീക്കം ചെയ്യുന്നു. നാസികയിലെ വളഞ്ഞ കുഴലുകളിൽ കൂടി ചെല്ലുമ്പോൾ വായുവിനു ചൂടേല്ക്കുകയും ചെയ്യു ന്നുണ്ട്. ശ്വാസകോശങ്ങളിൽ ചെന്നു ഓരോ വായുകോശ വും നിറയുമ്പോൾ അതിനു ചുറ്റുമുള്ള കാപ്പില്ലരികളിൽ ഒഴുകുന്ന രക്തം പ്രാണവായുവിനെ വലിച്ചെടുക്കുകയും, അതേസമയത്തുതന്നെ, മലിനാംശങ്ങളായ ഇംഗാലാമ്ല വായും, നീരാവി എന്നിവയെ ശ്വാസകോശത്തിലേയ്ക്കു വിട്ടു ശുദ്ധമാക്കുകയും ചെയ്യുന്നു. ഇങ്ങനെയാണു ശ്വസിക്കുന്നതുകൊണ്ട് രക്തം ശുദ്ധമാവുകയും രക്തത്തിന്നു പ്രാണവായു കിട്ടുകയും ചെയ്യുന്നത്.

എന്നാൽ ശ്വാസകോശങ്ങളിലേയ്ക്കു പുതിയ വായു വന്നു നിറയുകയും അവയിൽനിന്നും ഉപയോഗിച്ചു കഴിഞ്ഞ വായു പുറത്തുപോവുകയും ചെയ്യുന്നത് എങ്ങിനെ യാണ്? നിങ്ങൾ കൊല്ലന്റെ ആലയിലെ ഉല(തീത്തുരുത്ത)കണ്ടിട്ടുണ്ടോ? (bellows) ഉല പോലെയാണ് ശ്വാസകോശവും പ്രവർത്തിക്കുന്നതു്. ഉല വീപ്പിക്കുവാനും അമത്തുവാനും ഒരാൾ വേണം. എന്നാൽ ശ്വാസകോശം