സസ്യങ്ങളുടെ ഉൽപാദനം വ്ര. സസ്യങ്ങളുടെ ഉൽപാദനം. 23 മത്തൻ, കുമ്പളൻ, വെണ്ട, പയറ് തുടങ്ങിയ മിക്ക സസ്യങ്ങളും വിത്തു പാവിയുണ്ടാക്കുന്നവയാണല്ലോ. ഈ വിത്തുകൾ എവിടെനിന്നാണു കിട്ടുന്നത്. കായ്കളിൽനിന്നുതന്നെ. കായ്കളോ പൂക്കളിൽനിന്നും ഉണ്ടാകുന്നു. പൂക്കൾ വാടിപ്പോയി സ്വല്പദിവസങ്ങൾ കഴി ഞ്ഞാൽ പച്ചനിറത്തിലുള്ള കായ്കൾ പ്രത്യക്ഷമാകുന്നു. കായ്ക്കളുണ്ടാകുന്നതെങ്ങിനെന്നറിവാൻ നാം പുഷ്പങ്ങളെ പറ്റി പഠിക്കേണ്ടതാണ്. പുഷ്പങ്ങളുടെ പ്രധാന ഭാഗ ങ്ങളെന്തെല്ലാമെന്നു പരിശോധിക്കുക. ചിത്രം നോക്കുക. ചിത്രത്തിൽ നടുവെ പിളർന്നു ഒരു ചെമ്പരത്തിപ്പൂവും ഉമ്മത്തിൻ പൂവും കാണിച്ചിരിക്കുന്നു. അവയുടെ ഭാഗങ്ങളെന്തെല്ലാമാണ്? 1. ഞെട്ടി-പച്ചനിറമുള്ള ഇതു പുഷ്പത്തെ ചെറിയ കൊമ്പുമായി സംഘടിപ്പിക്കുന്നു. 2. ഞെട്ടിയിൽ കാണുന്ന പച്ചനിറമുള്ള ഭാഗം കോശമാണ്. പുഷ്പകോശത്തിൽ മൂന്നോ, അഞ്ചോ പച്ചദളങ്ങൾ (Sepals) ചേർന്നിരിക്കും. മൊട്ടായിരിക്കുമ്പോൾ പുഷ്പ ത്തിന്റെ വളരെ മൃദുവായ ഭാഗങ്ങളെ ജന്തുക്കളിൽനിന്നു രക്ഷിക്കുവാനാണിത്. പച്ചനിറമായതുകൊണ്ടു പ്രാണികൾക്ക് ഇതിനെ ഇലകളിൽനിന്നു തിരിച്ചറിയുവാൻ കഴിയുകയില്ലല്ലൊ. 3.ദളസഞ്ചയം-ഇത് അനേകം ദളങ്ങൾ (Petals) കൂടിച്ചേന്നതാണ്. ദളങ്ങൾ മിക്കവാറും ഇലക
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/33
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു