സസ്യങ്ങളുടെ ഉൽപാദനം 27 ഞ്ഞ ഉടനെ ബീജാണ്ഡങ്ങൾ ബീജങ്ങളായി വളർന്നു വലുതായി, ദലങ്ങൾ കൊഴിഞ്ഞു പോകയും, ബീജകോശം കായയായി തീരുകയും ചെയ്യുന്നു. 'പരാഗാധാനം' രണ്ടു തരത്തിലാവാൻ വഴിയുണ്ടു്. ഒരു പുഷ്പത്തിലുള്ള പരാഗം അതേ പുഷ്പത്തിലെ കിലാഗ്രത്തിൽ വീഴുന്നതു 'സ്വപരാഗാധാനം' (self pollination). ഒരു പുഷ്പത്തിലെ പരാഗം അതേ ഇനത്തിലെ അന്യ പുഷ്പത്തിൽ പതിക്കുന്നതു പരപരാഗാധാനം (cross fertilisation) . പരപരാഗാധാനം കൊണ്ടുണ്ടാകുന്ന ബീജങ്ങളാണ് പുഷ്ടിയുള്ളവയും ശക്തി കൂടിയവയും എന്നു ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. കഴിഞ്ഞ ക്ലാസിൽ നിങ്ങൾ വിത്തുകളുടെ പ്രധാന ഭാഗങ്ങളെപ്പറ്റി പഠിച്ചു കഴിഞ്ഞുവല്ലോ. ഒന്നു ഓർമിചു നോക്കുക. ചിത്രത്തിൽ കാണിച്ച അവരവിത്തു പരി ശോധിക്കുക. 1. പുറംതൊലി. 2. ഉൾത്തൊലി, 3. ഹീലം 4. സുഷിരം 5. പരിപ്പുകൾ. 6. സസ്യബീജം ഇവയെ മനസ്സിലാക്കുക. കുറെ പുളിയവര വെള്ളത്തിലിട്ട് രണ്ടു ദിവസം കഴിഞ്ഞു പരിശോധിച്ചാൽ ഇവയെല്ലാം നിങ്ങൾക്കുതന്നെ കാണാവുന്നതാണു്. പുറംതൊലിയും ഉൾത്തൊലിയും ഉള്ളിലുള്ള മൃദുഭാഗങ്ങളെ ഭദ്രമായി സൂക്ഷിക്കുന്നു. കായോടു സംബന്ധിച്ചിരുന്ന ഭാഗത്തേയാണ് ഹീലം സൂചിപ്പിക്കുന്നതു്. സുഷിരത്തിൽ കൂടി വെള്ളം കടന്നു പരിപ്പിനെ കുതിർത്തുന്നു. (കുറച്ചു നേരം വെള്ളത്തിലിട്ട ഒരു അവരവിത്ത് നല്ലവണ്ണം തുടച്ചു, അമർത്തിയാൽ ഒരു ചെറിയ
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/37
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു