താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/39

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചലനം - അസ്ഥികളും പേശികളും 29


രണ്ടു് ദാരങ്ങളുണ്ടു്. ഈ ദ്വാരങ്ങളിൽ നേത്രഗോളങ്ങൾ സ്ഥിതിചെയ്യുന്നു. രണ്ടു വശത്തും രണ്ടു ചെറിയ ദ്വാരങ്ങൾ ഉള്ളത് ഉൾച്ചെവിയ്ക്കുള്ളതാണു് അടിയിൽ വട്ടത്തിലുള്ള ദ്വാരം തലച്ചോറിൽ നിന്നു താഴോട്ടു പോകുന്ന കശേരുനാഡിക്കു കടക്കുവാൻ വേണ്ടിയാകുന്നു. കപാലത്തിലെ എല്ലുകൾ അന്യോ ന്യം ഇളകിപ്പോകാതിരിക്കുവാൻ വേണ്ടി ആശാരി പല്ലുവെച്ച പലകചേർക്കും പോലെ ഉറപ്പായി സംഘടിപ്പിച്ചിട്ടുണ്ടു്. ചിത്രത്തിൽ നോക്കി സന്ധിസ്ഥലം കണ്ടു പിടിക്കുക. മുഖത്തിലെ എല്ലുകളാണു പിന്നെയുള്ളത്. ഇവചേർന്നു മുൻഭാഗത്ത് മൂക്കിനുവേണ്ടിയുള്ള ദ്വാരങ്ങളുണ്ടു്. ഈ എല്ലുകൾ ഇളക്കുവാൻ കഴിയാത്തതാണു്. മുഖത്തു ഇളക്കുവാൻ കഴിയുന്ന ഏക അസ്ഥി താടിയെല്ലാകുന്നു. ആ എല്ലിന്റെ ആകൃതി ചിത്ര ത്തിൽ നോക്കി മനസ്സിലാക്കുക. താടിയെല്ലു മുഖത്തിലെ മറ്റെല്ലുകളോടുചേരുന്നതു ചെവിക്കു മുൻഭാഗത്തുള്ള രണ്ടു ചെറിയ കുഴികളിലാണ് . താടിയെല്ലിന്റെ മീതേയും മുഖത്തിലെ എല്ലിന്റെ താഴേയും വരിയായി പല്ലുകൾഇരിക്കുന്നു.

ഉടലിലെ അസ്ഥികൾ:- ദേഹത്തിലെ എല്ലുകളെല്ലാംതന്നെ ഒരു വഴിക്കല്ലെങ്കിൽ മറ്റൊരു വഴിക്കു നട്ടെല്ലിനോടു ചേക്കപ്പെട്ടിട്ടുള്ളവയാണു്. നട്ടെല്ലു 32 ചെറിയ എല്ലുകൾ ഒന്നിനുമീതെ ഒന്നായിച്ചേർന്നു ഉറച്ചുനിൽ