ഹിമവും ഐസ് ക്രീമും 69 വേഗത്തിൽ ബാഷ്പീഭാവം ഉണ്ടാകുമ്പോൾ വളരെ അധികം തണുപ്പുണ്ടാകുന്നു. ഈ തത്വത്തെ അടിസ്ഥാന പ്പെടുത്തിട്ടാണു് ഹിമക്കട്ടയുണ്ടാക്കുന്നതു്. അമോണിയാവാതകം വമ്പിച്ച മർദ്ദശക്തിയാൽ അമർത്തിയതിനുശേഷം തണുപ്പിക്കുമ്പോൾ, അത് അമോ ണിയ ദ്രാവകമാകുന്നു. ഈ ദ്രാവകം ഒരു വലിയ കടാഹ ത്തിലുള്ള ഉപ്പുവെള്ളത്തിൽ വളഞ്ഞുകിടക്കുന്ന കുഴലി ലൂടെ ഒഴുകുന്നു. ഉപ്പുവെള്ളത്തിൽ സ്ഥിതിചെയ്യുന്ന ചില പാത്രങ്ങളിൽ ശുദ്ധജലം നിറച്ചിരിയ്ക്കും. അവ നിമിത്തം കുഴലിലൂടെ ഒഴുകുമ്പോൾ ദ്രാവകം പെട്ടെന്നു ബാഷ്പമായി മാറും. ഇതു നിമിത്തം വലിയ തണുപ്പുണ്ടാവുകയും, പാത്ര ങ്ങളിലുള്ള വെള്ളം തണുത്ത് കട്ടിയാവുകയും ചെയ്യും. ഐസ്ക്രീം. പരീക്ഷണം സ്വല്പം നവസാരം എടുത്ത് ഒരു പരീക്ഷണനാളിയിലുള്ള വെള്ളത്തിലിടുക. അതു് ഉടനെ അലിയുന്നു. പരീക്ഷണനാളം നശിച്ചു നോ ക്കുക. തണുപ്പു തോന്നുന്നുണ്ടോ? തത്വങ്ങളേയും ഒരു ഘനപദാം ദ്രാവകത്തിൽ അലിയുമ്പോൾ തണുപ്പുണ്ടാകുന്നു. ഒരു ഘനപദാർത്ഥം ഉരുകി ദ്രവമാകു മ്പോഴും ചൂടു വലിച്ചെടുക്കുന്നു. ഈ രണ്ടു അടിസ്ഥാനപ്പെടുത്തിട്ടാണ് ഐസ് ക്രീം യന്ത്രമുണ്ടാക്കി യിരിക്കുന്നതു്. വളരെ തണുപ്പും മാധുവും ഉള്ള ഒരു ഭക്ഷ പദാർത്ഥമാണ് ഐസ് ക്രീം. ഉപ്പും ഹിമക്കഷണങ്ങളും കൂടി ഒരു ബക്കറ്റിലിടുന്നു. ഈ ബക്കറിനുള്ളിൽ അലൂമിനിയം കൊണ്ടുള്ള ഒരു ഉരു പാത്രമുണ്ട്. ഇതിൽ പാലും പഞ്ചസാരയും വെയ്ക്കുന്നു.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/79
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല