ചന്ദ്രനും ഗ്രഹണങ്ങളും 1. ചന്ദ്രനും ഗ്രഹണങ്ങളും. 85 സൌരയൂഥത്തിലെ ഒരംഗമാണു ഭൂമി. അതായതു ഭൂമി സൂനെ ചുറ്റി ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹമാണു്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹമാകുന്നു. ഭൂമിയുടെ അമ്പ തിലൊരു ഭാഗം മാത്രമേ ചന്ദ്രന്നു വലുപ്പമുള്ളു. ഭൂമിയിൽ നിന്നു ചന്ദ്രനിലേയ്ക്കുള്ള ദൂരം 2,38,000 നാഴികയാകുന്നു. മണിക്കൂറിൽ 60 നാഴിക ഗതിവേഗമുള്ള തീവണ്ടിയി ലാണു നിങ്ങൾ സഞ്ചരിക്കുന്നതെന്നും ആ തീവണ്ടി ചന്ദ്ര നിലേയ്ക്കു പോകുന്നു എന്നും വിചാരിക്കുക. ചന്ദ്രനിലെത്തുവാൻ ആവ മാസക്കാലം വേണ്ടിവരും. ചന്ദ്രനിൽ വെള്ളമോ വായുവോ ഇല്ല. അതുകൊണ്ടു് ഭൂമി യിൽ കാണുന്ന മാതിരിയിലുള്ള ജീവജാലങ്ങളുണ്ടാകു വാൻ വഴിയില്ല. ചന്ദ്രനെ നിങ്ങൾക്കു കാണുന്നതുതന്നെ സൂയ വെളിച്ചത്തിന്റെ സഹായം കൊണ്ടാണു്. വെളുത്ത വാവുന്നാൾ ചന്ദ്രനെ നോക്കിയാൽ അതിൽ മാറിനൊ ആകൃതിയിലുള്ള കല കാണുന്നുണ്ടല്ലോ. ഇതു ചന്ദ്രനിലുള്ള മലകളുടെ അടിയിൽ വെളിച്ചം തട്ടാത്ത നിഴലുകളാണെന്നാണു പറയുന്നത്. സഞ്ചരിക്കുന്നു. ചന്ദ്രൻ പ്രാവശ്യം ഇങ്ങിനെ സഞ്ചരിക്കുവാൻ 29 ദിവസം വേണം. ഈ കാലാവധി നാം മാസമെന്നു പറയുന്നു. ഈ കാലത്തിനുള്ളിൽ തന്നെ ചന്ദ്രൻ അതിന്റെ അക്ഷ ത്തിനു ചുറ്റും പതുക്കെ ഒരു പ്രാവശ്യം തിരിയുന്നുണ്ടു്. ആയിനാൽ ചന്ദ്രൻ ഒരു ഭാഗം മാത്രമേ നാം എപ്പോഴും കാണുന്നുള്ളു.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/95
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല