ചന്ദ്രഗ്രഹണം: സൂൎയ്യപ്രകാശമോ, ചന്ദ്രികയോ
വേറെ വിളക്കുകളുടെ പ്രകാശമോ ഉള്ളപ്പോൾ നാം
നമ്മുടെ കറുത്ത നിഴലുകൾ കാണുന്നു. സൂൎയ്യപ്രകാശം
ഉള്ള സ്ഥലത്താണല്ലോ ഭൂമിയും ചന്ദ്രനും
സഞ്ചരിക്കുന്നത്.ആയതിനാൽ ഭൂമിക്കും ചന്ദ്രനും നിഴലുകൾ
ഉണ്ടാവാൻ അവകാശമുണ്ട്. ചിലപ്പോൾ ഭൂമി ചന്ദ്രന്നും
സൂൎയ്യനും മദ്ധ്യേ ഒരേ രേഖയിൽ സ്ഥിതിചെയ്യുമ്പോൾ
ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നു. ആയതിനാൽ
ചന്ദ്രൻ ഏതാനും ഭാഗമോ മുഴുവനുമോ ഇരുട്ടിൽ
പെടുകയും ചന്ദ്രഗ്രഹണമുണ്ടാവുകയും ചെയ്യുന്നു.
സൂൎയ്യഗ്രഹണം: ചില അവസരങ്ങളിൽ ചന്ദ്രൻ ഭൂമിക്കും
സൂൎയ്യനും മദ്ധ്യേ ഒരേ വരയിലായിരുന്നു.
അന്നേരം ചന്ദ്രൻ നിഴൽ ഭൂമിയിൽ വീഴുകയും നിഴൽ
വീഴുന്ന ഭാഗത്തു താമസിക്കുന്നവൎക്കു പൂൎണ്ണസൂൎയ്യഗ്രഹണണ്ടാവുകയും ചെയ്യുന്നു.
ചന്ദ്രഗ്രഹണം എപ്പോഴാണ് ഉണ്ടാവുന്നതെന്നു
നിങ്ങൾ സൂക്ഷിച്ചു അറിഞ്ഞു വെയ്ക്കണം. വെളുത്ത വാവു
നാൾ മാത്രമേ ഉണ്ടാവുന്നുള്ളു. അപ്പോൾ സൂൎയ്യൻ നാമിരി
ക്കുന്ന ഭൂമിക്കു നേരെ പിന്നിലായിരിക്കണമല്ലോ.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/96
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിശാസ്ത്രം
86