ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
100
പ്രസംഗമാല

നപ്പെടുന്നതല്ല. മനുഷ്യൎക്ക് അവരവരുടെ യോഗ്യത കൊണ്ടു മാനമുണ്ടാവാൻ തരമില്ലെങ്കിൽ പിന്നെ നിവൃത്തി എന്താണ്? "അനന്തൻ ചേട്ടൻ" എന്നു ഞാ‌ഞ്ഞൂൾ പറയുന്നതുപോലെ പറയുക തന്നെ! അല്ലാതെ എന്തുചെയ്യും? അതുകൊണ്ടു കാക്കനാട്ടുകാർ "ഘടോല്ക്കച"ന്റെ പ്രജകളാണെന്നു പറഞ്ഞാൽ എന്താ പോരായ്ക? ഘടോല്ക്കചനൊ ഭിമസേനന്റെ പുത്രൻ! ദീമസേനനാകട്ടെ, ചന്ദ്രവംശ രാജാക്കന്മാരിൽ ഒരു പ്രമാണി! പോരെ? ഒരു നാട്ടുകാൎക്ക് ഇതിലധികം ശ്രേഷ്ഠത മറെറന്താണ് വരേണ്ടത്? അതുകൊണ്ട് കാക്കനാടു 'ഘടോല്ക്കചനാടി'ന്റെ തത്ഭവമാണെന്നാകുന്നു ഇവരുടെ വാദം. ഈ ഘടോല്ക്കചന്റെ അവകാശികളായി വേറെ ഒരു നാട്ടുകാരും കൂടെയുണ്ട്. ഈ രണ്ടുകൂട്ടുകാരും തങ്ങൾ മാത്രമേ `ഘടോല്ക്കചമ്മാന്റെ' അടുത്ത അവകാശികളായി ശേഷിട്ടുള്ളൂ എന്ന അഭിമാനം കൊണ്ടു സമാധാനപ്പെട്ടിരിക്കുകയാണ്. വേറെയുള്ള അവകാശികൾ കടത്തനാട്ടുകാരാകുന്നു. ഘടോല്ക്കചൻ വളരെ പരാക്രമിയും യുദ്ധസാമൎത്ഥ്യവുമുള്ളവനായിരുന്നല്ലൊ. കടത്തനാട്ടുകാരും അതുപൊലെതന്നെ വളരെ പരാക്രമികളും ശൂരന്മാരായ യോദ്ധാക്കളുമാകുന്നു. ഇവരുടെ വംശപരമ്പരയായ ഈ സ്വഭാവവിശേഷംതന്നെ മതിയായ തെളിവല്ലെ? ഈ രണ്ടു നാട്ടുകാരും തമ്മിൽ ഒരു അവകാശത്തൎക്കം പുറപ്പെടുവിക്കുന്നതായാൽ, അവർ ഹാജരാക്കുന്ന തെളിവുകളിൽ സ്വീകാരയോഗ്യമായ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് ആലോചിക്കാം. കടത്തനാട്ടുകാൎക്കു മേല്പറഞ്ഞതിലും കൂടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/103&oldid=207642" എന്ന താളിൽനിന്ന് ശേഖരിച്ചത്