ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28
പ്രസംഗമാല

ലും ചിലരുടെ ഭക്തി ‘വഴിവാടിനു‘ മാത്രമായിത്തീൎന്നിട്ടില്ലെന്നുമില്ല ഇതൊന്നുമല്ല ഭക്തി. സ്നേഹം, വിശ്വാസം, ഭയം എന്നീ മൂന്നു ഗുണങ്ങളുടായും സംയോഗത്താൽ ഉണ്ടാകുന്ന വികാരത്തിന്റെ പരമാവധിയാകുന്നു വാസ്തമായ ഭക്തി. നമുക്കു നന്മ ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന സ്നേഹവും നമുക്കു ദോഷം ചെയ്യുകയില്ലെന്നുള്ള വിശ്വാസവും നാം തെറ്റുചെയ്താൽ നമ്മെ ശിക്ഷിക്കുമെന്നുള്ള ഭയവും കലൎന്ന വികാരത്തോടുകൂടി നാം ഒരുവനെ ബഹുമാനിക്കുന്നതു നമുക്ക് ആളിലുള്ള ഭക്തികൊണ്ടാകുന്നു. ഇതു കേവലം വഴിവാട് ഭക്തിയല്ല. ഇതു ശ്രേഷ്ടവും സ്ഥിരവുമാകുന്നു. രാജാക്കന്മാരിൽ നാം ഇങ്ങനെയുള്ള ഭക്തിയോടുകൂടിയാണിരിക്കേണ്ടത്.

നാം ദൈവത്തിൽ ഭക്തിയുള്ളവരല്ലെ? ദൈവം നമുക്കു നന്മകൽ ചെയ്യുന്നതുകൊണ്ടു നാം അദ്ദേഹത്തെ സ്നേഹിക്കുന്നില്ലെ? അദ്ദേഹം നമുക്ക് എല്ലായ്പ്പോഴും ഗുണമേ ചെയ്യുള്ളു എന്നല്ലെ നമ്മുടെ വിശ്വാസം?നാം തെറ്റുകൾ ചെയ്താൽ അദ്ദേഹം നമ്മെ യഥോചിതം ശിക്ഷിക്കുമെന്നുള്ള ഭയം നമുക്കില്ലെ? ഈ വക വിചാരങ്ങൽ തന്നെയല്ലെ നമ്മളെ ഈശ്വര ഭക്തന്മാരാക്കിത്തീൎക്കുന്നത്? രാജാക്കന്മാർ അദ്ദേഹത്തിന്റെ ശാസനകൾ നടത്തുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന പ്രതിനിധികളാകയാൽ, നാം അദ്ദേഹത്തിനെ എന്ന പോലെ അവരേയും ആദരിക്കേണ്ടതാണെന്നതിനു സംശയമില്ല. നാം നമ്മുടെ പിതാക്കന്മാരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ഭയപ്പെടുക












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/31&oldid=207545" എന്ന താളിൽനിന്ന് ശേഖരിച്ചത്