ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
32
പ്രസംഗമാല

മം കൊണ്ടുണ്ടാക്കിയ കുപ്പായം ധരിക്കുന്നത് കണ്ട് ഉഷ്ണമുള്ള രാജ്യങ്ങളിലും അതേമാതിരി വസ്ത്രം ധരിക്കുന്നതു "കാട്ടിയാൽ കഴുവിൻമേൽ കയറുകയല്ലേ? ഈ കൂട്ടത്തിൽ ഒന്നാണ് മേല്പറഞ്ഞ പുതപ്പും. ഈ പുതപ്പു ചളികൊണ്ടുണ്ടാക്കിയ "അശ്വത്ഥാമാവാണ്. പേരുകേട്ടാൽ ആരും ഭ്രമിക്കും. വാസ്തവം അറിയുമ്പോൾ എല്ലാവരും വെറുക്കുകയും ചെയ്യും. രാജദ്രോഹത്തെ പുതപ്പിച്ചു കൊണ്ടുനടക്കുന്ന ആ പുതപ്പിനു പേർ "സ്വദേശസ്നേഹം", എന്നാണത്രേ. രാജാക്കന്മാരോടെതിൎക്കുന്നതും നിയമങ്ങളെ നിന്ദിക്കുന്നതും ഒരു"സ്വദേശി"യുടെ മുറയാണു പോൽ. ഈ വിചാരത്തോടു കൂടിയവരാണ് മനുഷ്യരെ കൊല്ലുന്ന മുറി വൈദ്യന്മാർ.

ആകട്ടെ! ഈ കൂട്ടരുടെ പരിശ്രമത്തിന്റെ ഫലഎന്താണെന്നു നോക്കാം. ആഗ്ലേയരാജ്യചരിത്രം വായിച്ചിട്ടുള്ളവർ വിചാരിക്കുന്നത് ചാൾസ് മഹാരാജാവിനെ ജനപ്രതിനിധികൾ കൊല്ലുവാൻ വിധിച്ചില്ലെ എന്നാണ്. പരന്ത്രീസുകാർ അവരുടെ രാജവംശത്തെ നാടുകടത്തി എന്നും, അമേരിക്കക്കാർ അവരുടെ രാജാവിനെ വഴങ്ങാതിരുന്നതിനാൽ സ്വതന്ത്രന്മായി എന്നും, പോൎത്തുഗീസുകാർ ഇയ്യിടെ അവരുടെ രാജാവിനെ കൈക്കില കൂടാതെ വാങ്ങി എറിഞ്ഞു എന്നും മറ്റുമാണ് മേല്പറഞ്ഞ മുറിക്കുന്തക്കാർ ധരിക്കുന്നത്.ഇവർ ഒരുമാതിരി അട്ടകളാണ്.ദുഷ്ടുള്ളിടത്തു മാത്രമേ പിടിക്കയുള്ളു. നല്ലതൊന്നും അവർ ഗ്രഹിക്കുകയില്ല. ആംഗ്ലേയർ അവരുടെ ഒരു മഹാരാജാവിനെ ദ്രോഹിച്ചു എന്നതു കൊണ്ട് അവർ അതിനു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/35&oldid=207554" എന്ന താളിൽനിന്ന് ശേഖരിച്ചത്