ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


35
രാജഭക്തി

ചോദിച്ചു. ശമീകൻ മുനിയല്ലെ? മുനി മിണ്ടുമോ? കുരുടൻ കാണുമോ? ഇതൊന്നും ആലോചിക്കാതെ ശമീകന്റെ മൗനം കണ്ടു രാജാവു കോപിച്ചു; സമീപത്ത് ഒരു ചത്ത പാമ്പു കിടന്നിരുന്നതിനെ എടുത്തു മുനിയുടെ കഴുത്തിലിട്ടു രാജാവു പോകുകയും ചെയ്തു.ശമീകന്റെ മകനായ ശൃംഗി വന്നപ്പോൾ, അച്ഛനെ പന്നഗാഭരണനായി കണ്ടു. മകന് അത് ഒട്ടും രസിച്ചില്ല.കുട്ടിയല്ലെ? വിവേകമില്ലല്ലോ.ഉടനെ പാമ്പിനെയെടുത്തുകളഞ്ഞ് ഇതു ചെയ്തവനെ ഇന്നയ്ക്കു നാല്പത്തൊന്നാം ദിവസം തക്ഷകൻ കടിച്ചു കൊല്ലട്ടെ“ എന്നു ശപിച്ചു. മുനിയുടെ സമാധിയഴിഞ്ഞപ്പോൾ കഴിഞ്ഞ കാര്യങ്ങളെല്ലാം ഗ്രഹിച്ചു. മകനെ വിളിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു“ഉണ്ണീ ചെറുപ്പം നിനക്കറിവില്ലൊട്ടും പുണ്ണ്യവാനാം ഗുണവാൻ മഹീപതി, സപ്ത വ്യസനങ്ങളുണ്ടാം നൃപന്മാൎക്കതെപ്പേരുനോൎക്കിൽ പ്രജകൾ പൊറുക്കണം“, എന്നുതന്നെയല്ല, മറ്റുള്ളവക്ക്“ ആപത്തിനായുള്ള സപ്ത വ്യസനങ്ങൾ ശോഭിക്കയില്ലാ നൃപോത്തമന്മാൎക്കേതും,ഒന്നു ചീഞ്ഞാലേ അതു മറ്റൊന്നിനു വളമാവൂ എന്ന് എല്ലാവരും ധരിക്കണം. രാജാക്കന്മാർ അവരുടെ രാജധൎമ്മം പരിപാലിക്കുമ്പോൾ,പ്രജകൾക്കെല്ലാവൎക്കും ഒരുപോലെ ഹിതകരമാകത്തക്ക വണ്ണം കാര്യങ്ങൾ നടത്തുവാൻ പ്രയാസപ്പെടും. ഇങ്ങിനെ വരുമ്പോൾ, ശമീകന്റെ ഉപദേശം ഓൎക്കേണ്ടതാകുന്നു.

നാം ഓരോ മഹാന്മാരുടെ ജീവചരിത്രം വായിക്കുമ്പോൾ, അവരുടെ നിൎമലവും നിശ്ചലവുമായ രാജ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/38&oldid=207560" എന്ന താളിൽനിന്ന് ശേഖരിച്ചത്