ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


55
മലയാളം പഠിപ്പിക്കൽ

സം' എന്നു പറഞ്ഞു പരിചയിക്കുന്നതുകൊണ്ട് എഴുതുന്നതും, ഉച്ചരിക്കുന്നതുപോലെതന്നെ തെറ്റായിട്ടാകുന്നു. കുട്ടികൾ കേട്ടു പഠിച്ചിരിക്കുന്നതുപോലെ, വായിക്കുമ്പോഴും മറ്റും വാക്കുകളെ തെറ്റായി ഉച്ചരിക്കുമ്പോൾ, ഉപാദ്ധ്യായന്മാർ അതാതു സമയം തെറ്റുകൾ ചൂണ്ടിക്കാണിച്ച് അവരെക്കൊണ്ടു ശരിയായവിധത്തിൽ ഉച്ചരിപ്പിച്ചു ശീലിപ്പിക്കാത്തതുകൊണ്ടാകുന്നു നമ്മുടെ വിദ്യാൎത്ഥികളുടെ എശുത്തിൽ ഇത്ര വളരെ അക്ഷരപ്പിശകൾ വരുന്നത്. ഇംഗ്ലീഷ് എഴുതുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ അധികം തെറ്റുകൾ മലയാളം എഴുതുമ്പോൾ ഉണ്ടാകണമെങ്കിൽ, അതിനു കാരണം എന്തായിരിക്കണം ഇംഗ്ലീഷു വാക്കുകളുടെ അക്ഷരങ്ങളെല്ലാം നല്ലവണ്ണം പഠിക്കുന്നുണ്ട്. മലയാളത്തിൽ അതുപോലെ പഠിക്കേണ്ടുന്ന ആവശ്യമില്ലെന്നാണ് കുട്ടികളും മറ്റും ധരിച്ചിരിക്കുന്നത്. എന്നാൽ, ഒരു വാക്കിലെ അക്ഷരങ്ങൾ പ്രത്യേകം പ്രത്യേകം പഠിക്കേണ്ടുന്ന ആവശ്യമില്ലെങ്കിലും, വാക്കുകളിലെ അക്ഷരങ്ങളുടെ ശബ്ദങ്ങൾ ശരിയായി അച്ചരിക്കേണ്ടതും ഉച്ചരിക്കുന്നതുപോലെ എഴുതേണ്ടതുമാണെന്ന് അവർ ധരിക്കാത്തതുകൊണ്ടാകുന്നു അക്ഷരപ്പിഴകൾ വരുന്നത്. വാസ്തവത്തിൽ മലയാളം പോലെ അക്ഷരപ്പിഴകൂടാതെ എഴുതുവാൻ സൗകര്യമുള്ള വേറെഭാഷകൾ ഉണ്ടോ എന്നു സംശയമാകുന്നു. തമിഴു മാതൃഭാഷയായിട്ടുള്ള് കുട്ടികൾ അവരുടെ ഭാഷയിൽ സാധാരണ സംസാരിക്കുന്നതുപോലെതന്നെ മലയാള ശബ്ദങ്ങളെ തമിഴാക്കി എഴുതാറുണ്ട്. 'ററ, ഞ്ഞ' എന്നീരണ്ടക്ഷര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/58&oldid=207605" എന്ന താളിൽനിന്ന് ശേഖരിച്ചത്