ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


91
വിദ്യാൎത്ഥികളും വിനോദങ്ങളും

വികവിദ്യാലയത്തിൽ പഠിക്കുന്ന 625 വിദ്യാൎത്ഥികളെ പരിശോധിച്ചതിൽ 198 പേർ തീരെ രോഗികളായും ബാക്കിയുള്ളവരിൽ അധികഭാഗവും അവനവന്റെ ജോലികൾ ക്രമമായി ചെയ്യത്തക്ക ആരോഗ്യമില്ലാത്തവരായും കണ്ടിരിക്കുന്നു എന്നു "ലാൻസെറ്റ്"എന്ന വൈദ്യമാസികയിൽ പ്രസ്താവിച്ചിട്ടുണ്ട്. കാൽനാഴിക, അരനാഴിക ഒരുനാഴിക മുതലായ അകലം ഓടി ജയിക്കുവാൻ പരിചയിക്കുന്നവരിൽ ഹൃദ്രോഗം സാധാരണയാകുന്നു. ഫു്ട്ട്ബോൾ മുതലായ പന്തുകളികളിൽ അതിരുകവിഞ്ഞു പരിശ്രമിക്കുന്നവൎക്ക് ആന്ത്രത്തെ സംബന്ധിച്ച പല രോഗങ്ങളും സംഭവിക്കുന്നുണ്ട്. ഇവയ്ക്കും പുറമെ, കളികളിൽ അധികമായി പ്രയത്നിക്കുന്നവൎക്ക് ലഹരിദ്രവ്യങ്ങളിൽ അസാമാന്യമായ ആസക്തി ജനിക്കുന്നതു മറ്റൊരു ദോഷമാകുന്നു. അതുകൊണ്ട് "അതി, സൎവ്വത്രവൎജ്ജയേൽ" എന്ന പ്രമാണം എല്ലാ വിഷയങ്ങളിലും ആചരിക്കേണ്ടകാണെന്നതിനു സംശയമില്ല.

വിദ്യാൎത്ഥികളുടെ വിനോദങ്ങളെ കുറിച്ചു സവിസ്താരമായി ഇനിയും പലതും പറവാനുണ്ടെങ്കിലും, തല്ക്കാലം അങ്ങിനെ ചെയ്യുന്നതു സഭാവാസികളുടെ ക്ഷമയെ പരീക്ഷിക്കുകയായെങ്കിലോ എന്ന ഭയം ഹേതുവായിട്ട്, ഈ വിഷയത്തെകുറിച്ച്, അധികം നീട്ടിപ്പിടിക്കാതെ, രണ്ടു വാക്കുകൂടെ പറഞ്ഞ് അവസാനിപ്പിച്ചു കളയാം.

വിനോദകരമായ ഓരോ കായികാഭ്യാസങ്ങളിൽ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതു, പുരാത












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/94&oldid=207629" എന്ന താളിൽനിന്ന് ശേഖരിച്ചത്