ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രണ്ടാമദ്ധ്യായം.
_____

നിത്യമായുള്ളനിയമകൎമ്മമെല്ലാമൊരുക്കിയാൽ
കാലഹോരാദിയോൎത്തിട്ടു പ്രശ്നത്തിന്നുപുറപ്പെടു൧.
ഞായറാഴ്ചശുഭവാരങ്ങൾ നല്ലപക്കങ്ങൾനാളുകൾ
പൃച്ശകന്നനുകൂലങ്ങ ളിവപ്രശ്നത്തിനുത്തമം൨.
ആശീർവ്വാദങ്ങളുംമേഘ നാദവുംഗജശബ്ദവും
വാദ്യഘോഷങ്ങളുംപാട്ടും പുറപ്പാടിങ്കൽ‌നല്ലവ൩.
ചെരുപ്പുംവസ്ത്രവുംഛത്ര മിവററിന്നുള്ളനാശവും
കരച്ചിലോരിമുമ്പായി യാത്രാരംഭേശോഭനം൪.
പാലുംതൈരുംനെയ്യും
മധുമദ്യം‌പച്ചമാംസമെന്നിവയും
വേശ്യാജനവുംകന്യാ
രാജാവുംനന്നു വന്നുനേരിടുകിൻ൫.
വിദ്വാൻ‌നിറക്കുടംദീപം വിപ്രൌപുഷ്പഫലങ്ങളും
ശംഖവുംവെള്ളിയുംപൊന്നും നേരേവരികശോഭനം൬.
അരിയുമലക്കിയവസ്ത്രം
ദമ്പതികയറിട്ടകാള കത്തിയതീ
കിടാവോടുകൂടിയപശു
കുടകൊടിയും ശുഭകരങ്ങൾനേരിടുകിൽ൭.
വില്ലാളിവരവുംനന്നു നന്നു പോന്തിയെടുത്തവൻ
ഏററംനെൽക്കതിരുംനന്നു വെള്ളിക്കോലെതൃതോണിയും
ചകോരംകീരിയുംകാകൻ കുയിലുംപന്നിപാമ്പുകൾ
ക്രോഷ്ടാവുംപുലിയുംനന്നു വലമേപോകകാൺകയും൯.
മാനുംനായുംകളഭവു
മതിശുഭമിടമേഗമിക്കദൎശനവും
ചേരയുടുമ്പുംപൂച്ചയു
മിവയതികഷ്ടങ്ങളത്രസർവത്ര൧൦.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/10&oldid=167177" എന്ന താളിൽനിന്ന് ശേഖരിച്ചത്