ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നോക്കുന്നവനു മുൻപത്രേ യവനല്ലായ്കിൽ നിന്നവൻ നോക്കിയും നിന്നുമല്ലയ്കിൽ വ്യാധീയീശനു ചൊന്നത് മാന്ദിനിന്നംശകക്കൂറ്റിൽ കലം കടവുമിത്തരം മൺപാത്രങ്ങൾ പൊളിഞ്ഞീടിൽ മരണത്തിനു ലക്ഷണം. വെള്ളോടു പാത്രമേതൊന്നും ലഗ്നാശക്കൂറു വന്നനാൾ. പൊളീഞ്ഞുവെങ്കിലോ ചൊല്ലാം മരണം പൃച്ഛകന്നിഹ. അംശക്കൂറ്റിലേതാനും വർദ്ധിച്ചു രോഗമെങ്കിലോ. ചന്ദ്രാംശക്കൂറ്റിൽ മോഹിച്ചു മാന്ദ്യംശക്കുറ്റിൽ മൃത്യുവാം. നടെ ത്രിസ്ഫുടനാൾകൊണ്ടു മരണത്തിന്റെ ലക്ഷണം. ചൊല്ലീട്ടുള്ളംശകം കൊണ്ടങ്ങതു ചേർത്തിഹ ചൊല്ലുക വിത്തം സൂര്യകജന്മാർക്കു വ്യാഴത്തിനു കഫം പുനഃ. വാതംശനിക്കു, ശുക്രേന്ദുക്കൾക്കു വതയുതം കഫം. ബുധന്നു മൂന്നും കൂടീട്ടു സന്നിപാതമതായത്. ആറിലും പര രണ്ടട്ടിൽ നിൽക്കുന്നവരുടേതുതാൻ. ഇമ്മൂന്നിന്നു മധീശന്മാരോടുകൂടിയവർക്കിഹ. ചൊന്ന രോഗങ്ങൾ താൻ ചൊല്ലൂ വ്യാധി തന്നെന്നിയേ പുനഃ. ആരൂഢാരൂഢപന്മാരെ നോക്കിത്താൻ കൂടിയിട്ടു താൻ ഒരു പാപനമുണ്ടാക്കി ലവന്റെതും പറഞ്ഞിടാം. വ്യാധിമീതേ കഴുത്തിന്നു ചരമാരൂഢമാകിലോ നടുവിൽ സ്ഥിറ്റമാകുമ്പോളൂഭയത്തിന്നരക്കുകീഴ്. വയറാദിത്യ്, നിന്ദ്രന്നു മാറിടം തലഭൗമനും, ബുധന്നു കൈകൾ. വ്യാഴത്തിന്നര, ശുക്രൻ മുഖാധിപൻ. മന്ദന്നു തുട, രാഹൂനു കാൽകളേവൻ പിഴച്ചവൻ ആരൂഢത്തിന്നവന്നുള്ള ദേഹവ്യാധി പറഞ്ഞിടാം. ലഗ്നത്തിൽ വന്നനാൽ തൊട്ടിട്ടന്നേനാളോളമെണ്ണീയാൽ അന്നാൾ തൊട്ടത്രയാം നാളിൽ രോഗാരംഭം പറഞ്ഞിടാം. തൽക്കലഗുളികേന്ദുക്കൾ തങ്ങളിൽ കൂടി വന്നനാൾ അറിഞ്ഞിട്ടതിലും ചൊല്ലാം വ്യാധ്യാരംഭം ഹി രോഗിണാം

"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/26&oldid=167184" എന്ന താളിൽനിന്ന് ശേഖരിച്ചത്