ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തപുല്ലിംഗപ്രകരണം ൧൧൯

<poem>തുടങ്ങി നടേപറഞ്ഞപ്രകാരം നുമാഗമവും മിത്സ്യാദന്ത്യസ്വരാദൂ ർദ്ധ്വം എന്നു പറഞ്ഞിരിക്കയാൽ അതു അന്ത്യസ്വരമായിരിക്കുന്ന ആകാരത്തിന്ന് ഊർദ്ധ്വമായും വന്നിട്ടു പ്രാൻ ച് സ് എന്നായി തീരുന്നു. അവിടെ സംയോഗാന്തലോപം രണ്ടുവട്ടം വന്നിട്ടു പ്രാ ന് എന്നു ശേഷിക്കുന്നു. ധാതോഃക്വിൻ പ്രത്യയസ്യ ച എന്നു പ റഞ്ഞിരിക്കയാൽ നകാരത്തിന്നു കുത്വവിധിയിങ്കൽ ങകാരം വരു ന്നു. പ്രാങ് എന്നു സിദ്ധിക്കുന്നു . പ്രഥമാദ്വിവചനത്തിങ്കൽ നു മാഗമവും സ്മോഛുത്വം എന്നുതുടങ്ങിയുള്ള വചനപ്രകാരം ശ്ചത്വ വിധിയിങ്കൽ നകാരത്തിന്നു ഞകാരവും വന്നിട്ടു പ്രാഞ്ചൌ എന്നു സിദ്ധിക്കുന്നു. ബഹുവചനത്തിൽ നുമാഗമവും ഛുത്വവും വിസ ർഗ്ഗവും വന്നിട്ടു പ്രാഞ്ചഃ എന്നു സിദ്ധിക്കുന്നു. ദ്വിതീയൈകവച നത്തിങ്കൽ നുമാഗമം വന്നിട്ടു പ്രാഞ്ചം എന്നു സിദ്ധിക്കുന്നു. ദ്വി തീയാദ്വിവചനം പ്രഥമാദ്വിവചനംപോലെ ശേഷിപ്പിക്കുന്ന അജാദിപ്രത്യയങ്ങളിൽ പ്രക്രിയാഗൌരവമില്ല ഹലാദിപ്രത്യയങ്ങ ളിലാവട്ടെ'പദവൽപ്രാതിപദകം' എന്നു പറഞ്ഞിരിക്കകൊണ്ടു ചകാരത്തിന്നു കുത്വവും അതിന്നു ഗകാരവും വന്നിട്ടു പ്രാഗൽഭ്യം എ ന്നും മറമം സിദ്ധിക്കുന്നു . പൂജനാർത്ഥകമായിരിക്കുന്ന അഞ്ചു ധാതു വിന്നു ക്വിൻപ്രത്യയവും ധാതുവിന്റെ മുമ്പിൽ പ്ര എന്നു ഉപസ ർഗ്ഗവും പ്രഥമൈകവചനത്തിങ്കൽ സുപ്രത്യയവും ക്വിൻപ്രത്യയ ത്തിന്നു സർവ്വലോപവും ഉപസർഗ്ഗസമാസമവും സുപ്രത്യയത്തിന്നു ലോപവും സ്വിദീർഗ്ഘവും വന്നിട്ടു പ്രാഞ്ച് എന്നായിത്തീരുന്നു. പ്ര ഥമൈകവചനത്തിങ്കൽ പ്രാഞ്ച് സ് എന്നിരിക്കുമ്പോൾ രണ്ടുവ ട്ടം സംയോഗാന്തലോപം വന്നിട്ടു പ്രാഞ് എന്നു ശേഷിക്കുന്നു; 'ധാതോക്വാൻപ്രത്യയസ്യ ച' എന്നു പറഞ്ഞിരിക്കയാൽ കുത്വവി ധിയിങ്കൽ ഞകാരത്തിന്നു ങകാരം വരുന്നു. പ്രാങ് എന്നു രൂപം സിദ്ധിക്കുന്നു . അജാദികളിൽ പ്രക്രിയാഗൌരവമില്ല ഹലാദിക ളിൽ പ്രാതിപദികത്തിന്നു പദവത്ഭാവമുണ്ടാക്കൊണ്ടു സംയോഗാ ന്തലോപവും കുത്വവിധിയും വന്നിട്ടു പ്രാങ്‌ഭ്യാം എന്നും മറമം സിദ്ധിക്കുന്നു, സപ്തമീബഹുവചനത്തിങ്കൽ സംയോഗാന്തലോപ

വും കുത്വവിധിയും വന്നിട്ടു പ്രാങ്സു എന്നിരിക്കുമ്പോൾ 'ശഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/125&oldid=167198" എന്ന താളിൽനിന്ന് ശേഖരിച്ചത്