ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സംജ്ഞപ്രകരണം


ഏകമാത്രോജ് ഭവേദ് ഡ്രസ്വോ ദ്വിമാത്രോ ദിൎഘഉച്യതേ ത്രിമാത്രസ്തുപ്ലുതോജ്ഞേയോ വ്യജ്ഞനന്ത്വൎദ്ധമാത്രകം.
൧൧


ഏകമാത്രമായിരിക്കുന്ന അച്ഹ്രസ്വമായിട്ടു ഭവിക്കും ദ്വിമാത്രമായിരിക്കുന്നഅച് ദീൎഘമെന്നുവചിക്കപ്പെടുന്നു. ത്രിമാത്രമായിരിക്കുന്ന അച് ആകട്ടെ പ്ലതമെന്നുജ്ഞെയം വ്യഞ്ജനമാകട്ടെ അൎദ്ധമാത്രകം.

ഏകമാത്രം = എകമാത്രയായിരിക്കുന്ന മാത്രയോടുകൂടിയതു. ദ്വിമാത്രം=രണ്ടു മാത്രകളോടുകൂടിയതു. ത്രിമാത്രം=മൂന്നു മാത്രകളോടുകൂടിയതു. അൎദ്ധമാത്രകം=അൎദ്ധമാത്രയോടുകൂടിയതു.

പൂൎവ്വശ്ലോകംകൊണ്ടു ഹ്രസ്വദിഗ്ഘങ്ങളുടെ പ്രസ്താവം വന്നിരിക്കയാൽ ഇപ്പോൾ അവററിന്റെ സ്വരൂപത്തെ വിചാരിക്കുന്നു ഒരു മാത്രകൊണ്ടു ഉച്ചരിക്കപ്പെടുന്ന സ്വരം ഹ്രസ്വമെന്നും രണ്ടുമാത്രകൾകൊണ്ട് ഉച്ചരിക്കപ്പെടുന്നതു ദീൎഗ്ഘമെന്നും മൂന്നുമാത്രകൾകൊണ്ടു ഉച്ചരിക്കപ്പെടുന്നതു പ്ലുതറമന്നും നിൎണ്ണയിക്കപ്പെട്ടിരിക്കുന്നു.വ്യജ്ഞനമാകട്ടെ അൎദ്ധമാത്രകൊണ്ടു ഉച്ചരിക്കപ്പെടുന്നു. "ദൂരാഹ്വാനേചഗാനേച രോദനേചപ്ലുതോമതഃ"എന്നു പറഞ്ഞിരിക്കകൊണ്ടു ദൂരാഹ്വാനാദികളിൽ മാത്രം സ്വരങ്ങൾ മൂന്നുമത്രകൊണ്ടു ഉച്ചരിക്കപ്പെടുമെന്നു കാണേണ്ടതാകുന്നു.

സ്വമേവരൂപം ഗ്രഹ്ണാതി താപരഃകാ വാനപി സവൎണ്ണമപിഗ്രഹ്ണാതി വൎണ്ണശബ്ദേനവൎണ്ണിതഃ.
൧൭


തപരവുംകാരവാനും സ്വമായിരിക്കുന്ന രൂപത്തെത്തന്നെ ഗ്രഹിക്കുന്നു.വൎണ്ണശബ്ദംകൊണ്ടു വൎണ്ണിതം സവൎണ്ണത്തെയും ഗ്രഹിക്കുന്നു.

തപരം, തകാരം പരമയുള്ളതു പരം പ്രധാനം കാരവാൻ കാരശബ്ദമുള്ളതു വൎണ്ണശബ്ദം, വൎണ്ണമെന്നിങ്ങനെയുള്ള ശബ്ദം വൎണ്ണിതം, കീൎത്തിതം.

ഒരു വൎണ്ണത്തിന്റെ പിന്നാലെ തകാരത്തെ ചേൎത്തു ഉച്ചരിക്കുന്നതായാൽ അവിടെ സ്വരൂപത്തെ മാത്രം ഗ്രഹിക്കേണ്ടതാകുന്നു.അതായതു ആ തകാരം ഏതു വൎണ്ണത്തോടുകൂടി നില്ക്കുന്നുവോ അതിനെ മാത്രം ഗ്രഹിക്കേണ്ടതാകുന്നു.അതിന്റെ സവൎണ്ണത്തെ ഗ്രഹിക്കേണ്ടതല്ലെന്നു താല്പൎയ്യം കാരശബ്ദത്തോടുകൂടി ഉച്ചരിക്ക












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/13&oldid=207449" എന്ന താളിൽനിന്ന് ശേഖരിച്ചത്