ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

സവ്യാഖ്യാനപ്രവേശകേ


ടിത് പീഠംപോലെ അധോഭാഗത്തിങ്കൽ സ്ഥിതിചെയ്യും കിത് മൂൎദ്ധാവിങ്കൽ കിരീടംപോലെയും സ്ഥിതിചെയ്യും മിത് അന്ത്യസ്വരത്തിങ്കൽനിന്നും ഊൎദ്ധ്വമായിട്ടും ഭവിക്കും ആഗമം ഫലത്തിങ്കൽ പുണ്ഡ്രംപോലെയും ഭവിക്കും.

ടിത്=ടകാരം ഇത്തായുള്ളത്. കിത്=കകാരം ഇത്തായുള്ളത്. മിത്=മകാരം ഇത്തായുള്ളത്. അന്ത്യസ്വരം=അന്ത്യമായിരിക്കുന്ന സ്വരം അന്ത്യം=അന്തത്തിങ്കൽ ഭവിച്ചത്. ഫാലം=നെറ്റിത്തടം പുണ്ഡ്രം=തൊടുകുറി.

ഏതിന്നു ടകാരം ഇത്തായിട്ടും കല്പിക്കെപ്പട്ടിരിക്കുന്നുവോ അത് തനിക്കു വിഷയമായിരിക്കുന്നതിന്നു കീഴിൽവരും ഉദാഹരണം "ഹ്രഃസ്വഭ്യശ്ചആമിതസ്യനുട്" എന്നു പറഞ്ഞിരിക്കകൊണ്ട് വൃക്ഷശ‌ബ്ദത്തിന്റെ ഷുഷീബഹുവചനത്തിങ്കൽ വരുന്ന ആം പ്രത്യയത്തിന്നു നുട് വരുന്നു ഈ നുട്ടിൻ ടകാരം ഇത്തായിട്ടു കല്പിക്കപ്പെട്ടിരിക്കകൊണ്ടു അത് തനിക്കു വിഷയമായിരിക്കുന്ന ആം പ്രത്യയത്തിന്റെ കിഴിൽ വരുന്നു. വൃക്ഷനുട് ആം എന്നു നില്ക്കു എതോന്നിന്നു കകാരം ഇത്തായിട്ടു കല്പിക്കപ്പെടുന്നുവോ അത് തനിക്കു വിഷയമായിരിക്കുന്നതിന്നു മുകളിൽ വരുന്നു ഏതിന്നു മകാരം ഇത്തായിട്ടു കല്പിക്കപ്പെടുന്നുവൊ അത് തനിക്കു വിഷയമായിരിക്കുന്നതിന്റെ അവസാനത്തിങ്കലെ സ്വരത്തിന്നു മേല്പെട്ടും വരും ഇവറ്റിന്നു മേലിൽ ഉദാഹരണങ്ങൾ കാണപ്പെടും ആഗമം പ്രകൃതിപ്രത്യയങ്ങൾക്കു ഹാനിയെ ചെയ്യാത്തതാകകൊണ്ടത്ര അത് നെറ്റിത്തടത്തിങ്കൽ തൊടുകുറിപോലെ എന്നു പറയപ്പെടുന്നത്.

സ്ഥാനേ ശത്രു വഭാദേശ ച്ഛത്രവൽ പ്രത്യയാടേ പരേ
ആദേശം ശത്രുവെപോലെ സ്ഥാനത്തിങ്കൽ പ്രത്യയങ്ങൾ ഛത്രം പോലെ പരങ്ങൾ.

ആദേശമാകട്ടെ പ്രകൃതിപ്രത്യയങ്ങൾക്കു ഹാനിയെചെയ്തും കൊണ്ടു മറ്റൊരു വൎണ്ണത്തിന്റെ സ്ഥാനത്തിങ്കൽ വരുന്നതാകുന്നു അതുകൊണ്ടത്രെ അതു ശത്രുവെപോലെ ആകുന്നു എന്നുപറയപ്പെട്ടിരിക്കുന്നത്.പ്രത്യയങ്ങൾ ഛത്രംപോലെ പ്രകൃതിക്കു പിന്നാലെയും വരുന്നു.

ഇതി പരിഭാഷാപ്രകരണം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/16&oldid=207460" എന്ന താളിൽനിന്ന് ശേഖരിച്ചത്