ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ സവ്യാഖ്യാന പ്രവേശകെ ചവർഗ്ഗം, ടവർഗ്ഗം, തവർഗ്ഗം ഈ മൂന്നു വർഗ്ഗങ്ങളുടെ ആദിയിങ്കലെ ഈരണ്ടക്ഷരങ്ങളായ ച ഛ, ട ഠ, ത ഥ എന്നുള്ളവയും ശകാര ഷകാര സകാരങ്ങളും ഒരു വിസ്സർഗ്ഗത്തിന്റെ പിന്നിൽ നില്ക്കുമ്പോൾ ആ വിസ്സർഗ്ഗം ക്രമത്താലെ ശകാരത്തെയും , ഷകാരത്തെയും, സകാരത്തെയും പ്രാപിക്കുന്നു. ഇവിടെ ക്രമത്താലെ എന്നു പറഞ്ഞിരിക്കയാൽ ച ഛ ശ എന്നുള്ള അക്ഷരങ്ങൾ പിന്നിൽ നില്ക്കുമ്പോൾ വിസ്സർഗ്ഗത്തിന്നു ശകാരത്തെയും ട ഠ ഷ എന്നുള്ള അക്ഷരങ്ങൾ പിന്നിൽ നില്ക്കുമ്പോൾ വിസർഗ്ഗത്തിന്നു ഷ കാരത്തെയും ത ഥ സ എന്നുള്ള അക്ഷരങ്ങൾ പിന്നിൽ നില്ക്കുമ്പോൾ വിസർഗ്ഗത്തിന്നു സ കാരത്തയും ആദേശിക്കണമെന്നു താല്പർയ്യം. ഉദാഹരണം

സനശ്ചിരം വിഭോഷ്ടങ്ക സൂഷ്ടശ്ശർമ്മസമീഹതാം സ്മൃതേഷ്ഷഡ്വർഗ്ഗകാന്താരോ യശ്ചിത്തേസുഖദസ്സതാം


നഃ ചിരം എന്നുള്ളെടത്തു വിസർഗ്ഗത്തിന്റെ പിന്നാലെ ചവർഗത്തിലെ ആദ്യക്ഷരമായിരിക്കുന്ന ചകാരം വന്നിരിക്കയാൽ അവിടെ വിസർഗ്ഗത്തിന്നു ശകാരം ആദേശിക്കപ്പെടുന്നു. നിശ്ചിരം എന്നു സിദ്ധിക്കുന്നു. അങ്ങിനെ വിഭൊഃ ടംകഃ എന്നുള്ളെടത്തു വിസർഗ്ഗത്തിനു പിന്നാലെ ടകാരം വന്നിരിക്കയാൽ ആവിസർഗ്ഗത്തിന്നു ഷകാരത്തെ ആദേശിക്കുന്നു. വിഭോഷ്ടംകഃ എന്നു സിദ്ധിക്കുന്നു. അപ്രകാരം ടംകഃ തുഷ്ടഃ എന്നുള്ളെടുത്തു വിസർഗ്ഗത്തിന്റെ പിന്നാലെ തവർഗ്ഗത്തിലെ ആദ്യക്ഷരമായ തകാരം വന്നിരിക്കയാൽ വിസർഗ്ഗത്തിന്നു സകാരം ആദേശിക്കപ്പെടുന്നു. ടംകസ്തുഷ്ടഃ എന്നു സിദ്ധിക്കുന്നു. തുഷ്ടഃ ശർമ്മ എന്നുള്ളെടത്തു വിസർഗ്ഗത്തിന്റെ പിന്നാലെ ശകാരം വന്നിരിക്കയാൽ അവിടെ ശകാരം ആദേശിക്കപ്പെടുന്നു. തുഷ്ടശ്ശർമ്മ എന്നു സിദ്ധിക്കുകയും ചെയുന്നു. സ്മൃതഃഷഡ്വഗ്ഗർകാന്താരഃ എന്നുള്ളെടത്തു വിസർഗ്ഗത്തിന്റെ പിന്നാലെ ഷകാരം വന്നിരിക്കയാൽ അതിന്നു (വിസർഗ്ഗത്തിന്നു) ഷകാരത്തെ ആദേശിക്കുന്നു. സ്മൃതഷ്ഷഡ്വർഗ്ഗകാന്താരഃ എന്നു സിദ്ധിക്കുകയും ചെയ്യുന്നു. സുഖദഃ സതാം എന്നുള്ളെടത്തു വിസർഗ്ഗത്തിന്റെ പിന്നാലെ സകാരം വന്നിരിക്കയാൽ അതിന്നു സകാരത്തെയും ആദേശിക്കുന്നു. സുഖസ്സതാം എന്നു സിദ്ധിക്കുകയും ചെയ്യുന്നു,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/18&oldid=207882" എന്ന താളിൽനിന്ന് ശേഖരിച്ചത്