ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിസൎഗ്ഗസന്ധിപ്രകരണം
൧൩

"ചാദിവൎഗ്ഗത്രയാദ്യൎണ്ണ" എന്നു തുടങ്ങിയുള്ള ശ്ലോകത്തിൽ വാ ശബ്ദത്തെ പ്രയോഗിച്ചിരിക്കകൊണ്ട് അവിടെ വിസൎഗത്തിന്നു കല്പിക്കപ്പെട്ടിരിക്കുന്ന ആദേശങ്ങൾ നിയമേന സംഭവിക്കയില്ലെന്നു വിചാരിക്കേണ്ടതാകുന്നു.

അകാര മദ്ധ്യഗസ്താഭ്യാം സാൎദ്ധമോ ത്വമവൎണ്ണഗഃ

സ്വരേഷു പരതോ ലോപം യകാരം വാക്വചിദ്വ്രജേൽ.       ൩

പദാന്ത യവസൎഗ്ഗാണാം ലോപേനസ്വവിക്രിയാ
പ്രീതോത്ര ദേവ ആയാതി നരാ അപി ശുഭാ ഇഹ.       ൪


അകാരമദ്ധ്യഗമായിരിക്കുന്ന വിസൎഗ്ഗം അവറ്റോടുകൂടെ ഒത്വത്തെയും അവൎണ്ണഗമായിരിക്കുന്ന വിസൎഗ്ഗം സ്വരങ്ങൾ പരങ്ങളായിരിക്കും വിഷയത്തിങ്കൽ ലോപത്തേയോ ചിലെടുത്തു യകാരത്തെയോ വ്രജിക്കുകയും ചെയ്യും. പദാന്തയവസൎഗ്ഗങ്ങളുടെ ലോപത്തിങ്കൽ സ്വരവിക്രിയാ ഭവിക്കുന്നില്ല.

അകാരമദ്ധ്യഗം=അകാരങ്ങളുടെ മദ്ധ്യത്തെ ഗമിക്കുന്നത്. അവ=അകാരങ്ങൾ. ഒത്വം=ഒകാരം. അവൎണ്ണഗം=അവൎണ്ണത്തെ ഗമിക്കുന്നത്. വ്രജിക്കുക=പ്രാപിക്കുക. പദാന്തയവസൎഗ്ഗങ്ങൾ=പദാന്തത്തിങ്കലെ യവസൎഗ്ഗങ്ങൾ. യവസൎഗ്ഗങ്ങൾ=യകാര വകാര വിസൎഗ്ഗങ്ങൾ. സ്വരവിക്രിയ=സ്വരത്തിന്റെ വിക്രിയ. വിക്രയ=വികാരം.

രണ്ട് അകാരങ്ങളുടെ മദ്ധ്യത്തിങ്കലിരിക്കുന്ന വിസൎഗ്ഗം അവറേറാടുകൂടെ ഒകാരത്തെ പ്രാപിക്കുന്നു. എങ്ങിനെയെന്നാൽ പ്രീതഃ അത്ര എന്നുള്ളെടത്തു പ്രീത ശബ്ദത്തിങ്ക‌ലെ തകാരത്തിന്റെ മേല്പട്ടു നില്ക്കുന്നതായ അകാരത്തിന്റെയും അത്രശബ്ദത്തിന്റെ ആദിയിൽ കാണപ്പെടുന്നതായ അകാരത്തിന്റെയും മദ്ധ്യത്തിങ്കലിരിക്കുന്ന വിസൎഗ്ഗത്തിന്ന് ആ രണ്ട് അകാരങ്ങളോടു കൂടെ ഒകാരംവരുന്നു. ആ രണ്ട് അകാരങ്ങൾക്കും വിസൎഗ്ഗത്തിന്നും കൂടി ഒകാരത്തെ ആദേശിക്കുന്നു എന്നു താല്പൎയ്യം. അതുകൊണ്ടു പ്രീതഃ അത്ര എന്നുള്ള ദിക്കിൽ രണ്ട് അകാരങ്ങൾക്കും വിസൎഗ്ഗത്തിന്നുംകൂടി ഒകാരത്തെ ആദേശിക്കുമ്പോൾ പ്രീതഃ ഒ ത്ര എന്നു നില്ക്കുന്നു. അവിടെ പിന്നെ ഒകാരത്തോടു തകാരത്തെ ചേൎക്കുമ്പോൾ പ്രീതൊത്ര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/19&oldid=207982" എന്ന താളിൽനിന്ന് ശേഖരിച്ചത്