ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬
സവ്യാഖ്യാന പ്രവേശകെ

അഞ്ചുവൎഗ്ഗങ്ങളുടേ‌‌‌‌‌യും അവസാനത്തിൽ ഇരിക്കുന്ന മുമ്മൂന്നക്ഷരങ്ങളും യരലവങ്ങളും ഹകാരവും ആകാരത്തോടുകൂടി നില്ക്കുന്ന വിസൎഗ്ഗത്തിന്റെ പിന്നാലെ വരുമ്പോൾ ആ വിസൎഗ്ഗം ലോപിപ്പിക്കപ്പെടുന്നു മേൽപ്പറഞ്ഞ അക്ഷരങ്ങൾ തന്നെ ആകാരത്തോടുകൂടി നിൽക്കുന്ന വിസ്സൎഗത്തിന്റെ പിന്നാലെ വരുമ്പോൾ ആ വിസൎഗ്ഗത്തിന്റേയും അകാരത്തിന്റെയും സ്ഥാനത്തിങ്കൽ ഒകാരത്തേയും ആദേശിക്കുന്നു.

ഉദാഹരണം

ബാലാഗതാവരാഹേലാ വിപ്രോദീനോഹതോരസഃ ബാലാഃ ഗതാഃ എന്നുള്ളേടത്ത് വിസൎഗ്ഗം ലകാരത്തിന്റെ മേല്പെട്ടിരിക്കുന്ന ആകാരത്തോടുകൂടി നിൽക്കുന്നു. അതിന്റെ പിന്നാലെ കവൎഗ്ഗത്തിന്റെ അവസാനത്തിങ്കലെ മൂന്ന് അക്ഷരങ്ങളിൽ ഒന്നായ ഗകാരം വന്നിരിക്കയാൽ ആ വിസൎഗ്ഗത്തെ ലോപിപ്പിക്കുന്നു. ബാലാഗതാഃ എന്നായിത്തീരുന്നു. ഗതാഃ വരാഃ എന്നുള്ളേടത്ത് വിസൎഗ്ഗം ആകാരത്തോടുകൂടി നിൽക്കുന്നു. അതിന്റെ പിന്നാലെ അന്തസ്ഥകളിലൊന്നായ വകാരവും വന്നിരിക്കുന്നു. അതുകൊണ്ടു വിസൎഗത്തെ ലോപിപ്പിച്ചിട്ട് ഗതാവരാഃ എന്നു നില്ക്കുന്നു വരാഃ ഹേലാഃ എന്നുള്ളേടത്തു വിസൎഗ്ഗം ആകാരത്തോടുകൂടി നില്ക്കുന്നു. അതിന്റെ പിന്നാലെ ഹകാരവും വന്നിരിക്കുന്നു. അതുകൊണ്ടു വിസൎഗത്തെ ലോപിപ്പിച്ചിട്ട് "വരാഹേലാം"എന്നു വരുത്തുന്നു. വിപ്രഃ ദിനഃ എന്നുള്ളിടത്തും വിസൎഗ്ഗം വിപ്ര ശബ്ദത്തിങ്കലെ രേഫത്തിന്റെ മേല്പെട്ടു കാണപ്പെടുന്ന അകാരത്തോടു കൂടി നില്ക്കുന്നു. വിസൎഗത്തിന്റെ പിന്നാലെ തവൎഗത്തിന്റെ അവസാനത്തെ മൂന്നക്ഷരങ്ങളിൽ ഒന്നായ ദകാരവും വന്നിരിക്കുന്നു. അതുകൊണ്ടു വിസൎഗ്ഗത്തിന്നു "വിപ്ര" ശബ്ദത്തിങ്കലെ രേഫത്തിന്നു മേല്പട്ടു നിൽക്കുന്ന അകാരത്തോടുകൂടി ലോപം വരുന്നു. വിപ്_ര്_ ഒ_ദീനഃ_എന്നു നിൽക്കുന്നു. യോജിപ്പിക്കുമ്പോൾ വിപ്രോദീനഃ എന്നു സിദ്ധിക്കുകയും ചെയ്യുന്നു. അകാരസ്ഥമായിരിക്കുന്ന വിസൎഗ്ഗത്തിന്ന് ആ അകാരത്തോടുകൂടാതെ ഓകാരത്തെ ആദേശിക്കുന്ന പക്ഷം_ വിപ്രഃ_ദീനഃ_എന്നുതുടങ്ങിയുള്ള സ്ഥലങ്ങളിൽ വിസൎഗ്ഗത്തിന്റെ സ്ഥാനത്തു ആദേശിക്കപ്പെടുന്നതായ ഒകാരത്തിന്നും വി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/22&oldid=207987" എന്ന താളിൽനിന്ന് ശേഖരിച്ചത്