ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിസൎഗ്ഗസന്ധിപ്രകരണം
൧൯

കാരണമായിരിക്കുന്നു എന്നു വിചാരിക്കേണ്ടതാകുന്നു. ഋകാരാന്തമായിരിക്കുന്ന പിതൃശബ്ദത്തിന്റെ സംബോനൈകവചനം പിതര് എന്നിരുന്നതിൽ പിന്നെ രേഫത്തിന്റെ സ്ഥാനത്തു വിസൎഗ്ഗത്തെ ആദേശിച്ചിരിക്കുന്നു എന്നു വിചാരിക്കേണ്ടതാകുന്നു. പുനഃരെമെ എന്നുള്ളേടത്തു അകാരത്തെ ഗമിച്ചതും രപ്രകൃതിയായുമിരിക്കുന്ന വിസൎഗ്ഗത്തിന്റെ പിന്നാലെ രേഫം വന്നിരിക്കയാൽ "രേഫേതു പരതോ ലോപം" എന്നു തിടങ്ങിയുള്ള വചനത്തെ പ്രമാണിച്ചിട്ടു വിസൎഗ്ഗത്തെ ലോപിപ്പിക്കുകയും വിസൎഗ്ഗത്തിന്റെ മുമ്പിലിരിക്കുന്ന അ കാരത്തെ ദീൎഗ്ഘിക്കുകയും ചെയ്തിട്ടു "പുനാരേമേ" എന്നു സിദ്ധിക്കുന്നു. ഇപ്രകാരം തന്നെ പടുഃ രഥി എന്നുള്ളേടത്ത് ഇവൎണ്ണാദിയിൽ ഉൾപ്പെട്ടു ഉകാരത്തോടുകൂടി നിൽക്കുന്ന വിസൎഗ്ഗത്തിന്റെ പിന്നാലെ രേഫം വന്നിരിക്കയാൽ മുൻപെ പറഞ്ഞ ശാസ്ത്രപ്രകാരം വിസൎഗ്ഗത്തെ ലോപിപ്പിക്കുകയും അതിന്റെ മുൻപിലിരിക്കുന്ന ഉകാരത്തെ ദീൎഗ്ഘിക്കുകയും ചെയ്തിട്ടു പടൂരഥൂ എന്നു സിദ്ധിക്കുന്നു.

അഘോ ഭഗോ ഭോ ഏതേഷാം വിസൎഗ്ഗസ്തു വിലുപ്യതേ
ആയാഹിഭോ ആഘാ അത്ര ഭഗോ ആഗച്ഛ ഭോവ്രജ.

       ൮

"അഘോ" "ഭഗോ" "ഭോഃ" എന്നിവറ്റിന്റെ വിസൎഗ്ഗം ഇവിടെ ലോപിപ്പിക്കപ്പെടുന്നും.

വൎഗ്ഗാദി ദ്വയങ്ങളിലും ശഷസങ്ങളിലും ഉൾപ്പെടാത്ത മറ്റുള്ള അക്ഷരങ്ങൾ അഘോഃ ഭഗോഃ ഭോഃ എന്നുള്ളവറ്റിന്റെ വിസൎഗ്ഗത്തിന്നു ലോപത്തെ വിധിക്കേണ്ടതാകുന്നു. "ആയാഹിഭോഃ" എന്നു തുടങ്ങി ഇവിടെ ഉദാഹരണം കണ്ടു കോള്ളേണ്ടതാകുന്നു. ഭോഃ അഘോഃ എന്നുള്ളെടത്തു വിസൎഗ്ഗത്തിന്റെ പിന്നാലെ വൎഗ്ഗാദി ദ്വയങ്ങശളിലും ശഷസങ്ങളിലും ഉൾപ്പെടാത്ത അകാരം വന്നിരിക്കയാൽ ആ വിസൎഗ്ഗത്തിന്നു ലോപത്തെ വിധിക്കുന്നു. "ഭോ" അഘോ എന്നു സിദ്ധിക്കുകയും ചെയ്യുന്നു.

പരതോ ഹലി ലുപ്യേത വിസൎഗ്ഗ സ്സെഷയോഃ പരഃ
സഗച്ഛതി മഹാ രാജഃ കരോത്യേഷ സതാം ഹിതം.        ൯

സൈഷങ്ങൾക്കു പരമായിരിക്കുന്ന വിസൎഗ്ഗം ഹല്, പരമായിരിക്കും വിഷയത്തിങ്കൽ ലോപിപ്പിക്കപ്പെടും

5 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/25&oldid=207995" എന്ന താളിൽനിന്ന് ശേഖരിച്ചത്