ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സ്വരസന്ധിപ്രകരണം
൨൧

സ്വരസ്ഥം=സ്വരത്തിങ്കൽ സ്ഥിതിചെയ്യുന്നത്. അരഹം=രേഫ ഹകാരങ്ങളോടു കൂടാത്തത്. രേഫ ഹകാരങ്ങൾ, രേഫവും ഹകാരവും വ്യഞ്ജനോത്തരം=വ്യഞ്ജനം ഉത്തരമായിട്ടുള്ളത്. അധസ്ഥിതങ്ങൾ= അധോഭാഗത്തിങ്കൽ സ്ഥിതിചെയ്തവ തുർയ്യങ്ങൾ=നാലാമത്തവ. ദ്വിതീയങ്ങൾ=രണ്ടാമത്തവ.

രേഫത്തേയും ഹകാരത്തേയും ഒഴിച്ചു ഒരു സ്വരത്തിന്റെ പിന്നാലെ വരുന്ന വ്യഞ്ജനത്തിനു ദ്വിതം ഭവിക്കും. എന്നാൽ ഈ വ്യഞ്ജത്തിന്റെ പിന്നാലെ മറ്റൊരു വ്യഞ്ജനം വരുന്നതായാൽ മാത്രം ഇപ്രകാരം ദ്വിതം സംഭവിക്കുന്നതാണെന്നും വിചാരിക്കേണ്ടതാകുന്നു.

ഉദാഹരണം.
നേയം ദദ്ധ്യസ്യ നത്വാജ്യം ഭോക്ത്രന്നം പത്ഥ്യ സൽകുലം.

ദധി അസ്യ എന്നുള്ളെടത്തു ദധിശബ്ധത്തിന്റെ അവസാനത്തിൽ കാണപ്പെടുന്നതും ഇവർണ്ണത്തിൽ ഉൾപ്പെട്ടതുമായ ഇകാരത്തിന്റെ പിന്നാലെ അതിന്നു സവർണ്ണമല്ലാത്തതായ അകാരം വന്നിരിക്കയാൽ "ഇവർണ്ണാദി ചതുർണ്ണം" എന്നു തുടങ്ങി മുൻപെ പറഞ്ഞിരിക്കുന്ന വചനത്തെ പ്രമാണിച്ചിട്ട് ഇകാരത്തിന്റെ സ്ഥാനത്തിങ്കൽ യകാരത്തെ ആദേശിക്കുന്നു. അപ്പോൾ ദധ് യ് അസ്യ എന്നു നിൽക്കുന്നു. പിന്നെത്തതിൽ, "സ്വരസ്ഥമരഹം ദ്വിസ്യാൽ" എന്നു തുടങ്ങിയുള്ള വചനപ്രകാരം ദധ് യ് എന്നേടത്തു ദകാരത്തിന്റെ മേല്പെട്ടിരിക്കുന്ന അകാരത്തിന്റെ പിന്നാലെ ഇപ്പോൾ ആദേശിക്കപ്പെട്ടിരിക്കുന്ന യകാരം ഇരിക്കുന്നതുകൊണ്ട് ഈ ധകാരം വ്യഞ്ജനോത്തരമാണെന്നും വിചാരിക്കേണ്ടതാകുന്നു. ഇങ്ങിനെ ധകാരത്തിനു ദ്വിതം വിധിക്കപ്പെടുമ്പോൾ, ദധ്, ധ്, യ് എന്നു നിൽക്കുന്നു. ജതിന്റെ ശേഷം തുർയ്യാദ്വിതീയാ എന്നു തുടങ്ങിയുള്ള വചനപ്രകാരം കീഴ്പെട്ടു നിൽക്കുന്നതും തവർഗ്ഗത്തിൽ നാലാമത്തതുമായ ധകാരം പൂർവ്വതയെ പ്രാപിക്കുന്നു. അതു തവർഗ്ഗത്തിൽ മൂന്നാമത്തെ അക്ഷരമായ ദകാരമായിട്ടു മാറുന്നു എന്നു താല്പർയ്യം. ഇപ്പോൾ ദദ്-ധ്-യ് അസ്യ എന്നു നിന്നിട്ടു യോജിപ്പിക്കുമ്പോൾ ദദ്ധ്യസ്യ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/27&oldid=208001" എന്ന താളിൽനിന്ന് ശേഖരിച്ചത്