ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വരസന്ധിപ്രകരണം ൩൧ ന്നുള്ളതു ഒകാരാന്തമായിരിക്കുന്ന നിപാതമാകുന്നു. അതുകൊണ്ടു ഇതികലെ ഒകാരത്തിന്നു എകാരം പരമായിരുന്നിട്ടും അവാദേശം വരുന്നില്ല 'അധൊ,എഹി' എന്നുള്ളെടത്തു അധൊ എന്നതു ഒകാരമായിരിക്കുന്ന അവ്യയമായിരിക്കയാൽ അവിടെ എകാരം പരമായിരുന്നിട്ടും സന്ധികായ്യം വരുന്നില്ല.'ആ,ഉഷ്ണം' എന്നുള്ളെടത്തു 'ആ' എന്നുള്ളതു ഏകസ്വരമായിരിക്കുന്ന നിപാതമായിരുന്നിട്ടും അതിന്നു ഈഷദർത്ഥത്തിങ്കൽ 'ആങ്' എന്ന സംജ്ഞ ഉണ്ടായിരിക്കയാൽ ' ഉഷ്ണ'ശബ്ദത്തിന്റെ ഉകാരത്തോടുള്ള യോഗത്തിങ്കൽ'ഒകാരം' വന്നിട്ടു 'ഒഷ്ണ'മെന്നായിത്തീരുന്നു. ഈഷദത്ഥേ ക്രിയായോഗേ മർയ്യാദാഭി വിധൌചയഃ എത മാതംങ തം വിദ്യാദ്വക്യസ്മരണയോരങിത് . ഈഷദർത്ഥേ ക്രിയായോഗത്തിങ്കലും മർയ്യാദാഭിവിധിയിങ്കിലും യാതൊന്നു ഈ ആത്തിനെ ങിത്തെന്നറിഞ്ഞാലും.വാക്യസ്മരണങ്ങളിൽ അങിത്ത്. മർയ്യാദാഭിവിധി=മർയ്യാദയും അഭിവിധിയും. മർയ്യാദ=സീമ.അഭിവിധി=അഭിവ്യാപ്തി.ആത്=ആകാരം.ങിത്=ങകാരം.ഇത്തായുള്ളത്. വാക്യസ്മരണങ്ങൾ=വാക്യവും സ്മരണവും.അങിത്=ങിത്തല്ലാത്തത്. യാതൊരാകാരത്തിന്നു ക്രിയയോഗം, അതായതു ക്രിയവാചകപദ പൂർവർത്തിത്വം സംഭവിക്കുന്നു അതുവും ങിത്തകുന്നു.ആങ് എന്നു താല്പർയ്യം. യാതൊന്നു ഈഷദത്ഥർത്തിങ്കലും മർയ്യാദയിങ്കലും അഭിവ്യാപ്തിയിങ്കലും സംഭവിക്കുന്നു അതുവും ങിത്താകുന്നു. ക്രിയായോഗത്തിങ്കൽ "എഹി" എന്നു "ആവസൽ'എന്നും ഉദാഹരണങ്ങ ൾ.ഈഷദത്ഥർത്തിങ്കൽ ഒഷ്ണമെന്നു ഉദാഹരണം.മർയ്യാദയിങ്കൽ ആത്മബോധാൽ എന്ന് ഉദാഹരണം. ഇവിടെ 'ആ,ആത്മബോധാൽ' എന്നിരുന്നിട്ടു ദീഗ്ഘവിധിയിങ്കൽ ആ അബോധാൽ എന്നു വന്നതാകുന്നു.അവിടെ കാണുന്ന ആങ് മർയ്യാദകമായിരിക്കയാൽ ആത്മബോധാൽ എന്നുള്ള ഈ പദത്തിന്ന് ആത്മബോധപർയ്യന്തമെന്നർത്ഥമാകുന്നു.അഭിവിധിയിങ്കൽ ഉദാഹരണം.ആ,ഏകദേശാൽ

എന്നാകുന്നുഐകദേശാൽ എന്നതിന്ന് ഏകദേശമായിരിക്കുന്ന കര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/37&oldid=167257" എന്ന താളിൽനിന്ന് ശേഖരിച്ചത്