ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സംജ്ഞാപ്രകരണം



പണമാത്രമായെങ്കിലുമിരിക്കുന്ന ദൎപ്പണത്തിങ്കൽ യാതൊരു പ്രകാരംദന്തി പ്രതിഫലിക്കും അപ്രകാരം അല്പമായെങ്കിലുമിരിക്കന്ന പ്രകരണത്തിങ്കൽ മഹത്തായിരിക്കുന്ന വ്യാകരണം സ്ഫുരിക്കും.

പണമാത്രം = പണപ്രമാണം. ദൎപ്പണം=കണ്ണാടി. ദന്തി=ഗജം. പ്രതിഫലിക്കുക = പ്രതിബിംബിക്കുക. പ്രകരണം = പ്രബന്ധം. സ്ഫുരിക്കുക=പ്രകാശിക്കുക.

പാഠക്രമഃ പ്രസിദ്ധോത്ര പഞ്ചാശദ്വൎണ്ണസന്തതേഃലളയോരനിശിഷ്ടത്വം മതംവ്യാകരണേ സതാം.


ഇതിങ്കൽ പഞ്ചാശദ്വൎണ്ണങ്ങളുടെ സന്തതിക്കു പ്രസിദ്ധമായിരിക്കുന്ന പാഠക്രമം ഭവിക്കുന്നു.സ്വത്തുക്കൾക്കു വ്യാകരണത്തിങ്കൽ ലളങ്ങളുടെ അവിശിഷ്ടതം മതമായി.

ഇതു=പ്രവേശകാഖ്യഗ്രന്ഥംപഞ്ചാശദ്വൎണ്ണസന്തതി=പഞ്ചാശദ്വൎണ്ണങ്ങളുടെ സന്തതി. പഞ്ചാശ്വദൎണ്ണങ്ങൾ=അൻപത്തൊന്നക്ഷരങ്ങൾ. സന്തതി=സമൂഹം. പാഠക്രമം=പാഠത്തിന്റെ ക്രമം. സത്തുക്കൾ=മഹാന്മാർ. ലളങ്ങൾ=ലകാരളകാരങ്ങൾ. അവിശിഷ്ടത്വം=അഭേദം.

ഈ ഗ്രന്ഥത്തിങ്കൽ അമ്പതക്ഷരങ്ങൾക്കും ലോകപ്രസിദ്ധമായിരിക്കുന്ന പാഠക്രമം അംഗീകരിക്കപ്പെട്ടിരിക്കുന്നു.മററുള്ളവ വ്യാകരണ ഗ്രന്ഥങ്ങളിൽ അൻപത് അക്ഷരങ്ങളുടെ പാഠം ഈ ക്രമത്തെ അനുസരിക്കുന്നില്ല.അതുകൊണ്ട് ഈ ഗ്രന്ഥത്തിനു മററുള്ള വ്യാകരണ ഗ്രന്ഥങ്ങളിൽ നിന്ന് ഇങ്ങനെ ഒന്നാമത്തെ നിലയിൽനിന്നു തന്നെ ഭേദം പ്രത്യക്ഷപ്പെടുന്നു.പാണിനീയ ഗ്രന്ഥത്തിങ്കലും മററും വ്യഞ്ജനങ്ങൾ ഹകാരാദിയിട്ടു പഠിപ്പിക്കപ്പെട്ടിരുന്നു.ലോകപ്രസിദ്ധപാഠക്രമമാകട്ടെ കകാരദിയായിട്ടാകുന്നു.

സ്വരശ്ചതുൎദ്ദശാത്രദ്യാ അചഇത്യാദിസംജ്ഞിതാ. അന്വസാരോവിസൎഗ്ഗശ്ച തൽപരൌക്രമശസ്മൃതൌ


ഇവിടെ ആദ്യങ്ങളായിരിക്കുന്ന പതിനാലു സ്വരങ്ങളെന്നും അച്ചുകളെന്നും ഇങ്ങിനെ അഭിസംജ്ഞിതങ്ങളായി തല്പരങ്ങൾ ക്രമത്താലെ അനുസ്വാരമെന്നും വിസ്സൎഗ്ഗമെന്നും സ്മൃതങ്ങളായി.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/9&oldid=207445" എന്ന താളിൽനിന്ന് ശേഖരിച്ചത്