ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടൂ കൂരിരുളാർന്ന്ന കല്ലറഹോ കണ്ടീല തന്നാനനം പൂണ്ടു ചങ്ങലയൊച്ചകൊണ്ടഴലു നീ കേട്ടീല തദ്വാക്യവും കാവൽക്കാരെ നിനച്ചിടുന്നിതവൾതൻ നോക്കൊന്നുമേൽക്കാതെയി ന്നേവം ബന്ധനദോഷമായുവൾഗുണം കാണാതെ കാണുന്നു നീ

വിദൂഷകൻ - (ഗർവ്വത്തോടെ) ബന്ധനമിത്ര സുഖമാണെങ്കിൽ ദൃഢവർമ്മാവിനെ ചങ്ങല വെച്ചതു കൊണ്ടു കലിംഗരാജാവിന്റെ നേരെ ഇവിടുന്ന എന്തിനാണ കോപിച്ചിരിക്കുന്നത് ?

രാജാവ-- (ചിരിച്ചിട്ട) എടൊ വിഡ്ഢി ! എല്ലാവരും വാസവദത്തയെ ലഭിച്ചു ബന്ധനത്തിൽനിന്നു വിട്ടുപോരുന്ന വത്സരാജാവല്ല- ആട്ടെ; രം കഥ നിൽക്കട്ടെ- വിന്ധ്യകേതുവിന്റെ നേരെ വിജയസേനനെ പറഞ്ഞയച്ചിട്ടു ദിവസം കുറെ അധികമായല്ലൊ. അയാളുടെ അടുക്കൽ നിന്നു ഒരുത്തനും ഇതുവരെ വന്നു കണ്ടില്ല. അതുകൊണ്ടു മന്ത്രിയായ രുമണ്വാനെ വിളിക്കു- അയാളോടു ചിലതെല്ലാം പറയാനുണ്ട.

കാവൽക്കാരത്തി- (പ്രവേശിച്ച) മഹാരാജാവു ജയിച്ചാലും ജയിച്ചാലും- വിജയസേനനും രുമണ്വാനും പടിക്കൽ വന്നു നിൽക്കുന്നുണ്ട്.

രാജാവ-- അവരെ വേഗത്തിൽ കൂട്ടിക്കൊണ്ടുവാ.

കാവൽക്കാരത്തി-മഹാരാജാവിന്റെ കല്പനപോലെ (പോയി).

(അനന്തരം രുമണ്വാനും വിജയസേനനും പ്രവേശിക്കുന്നു).










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/14&oldid=206935" എന്ന താളിൽനിന്ന് ശേഖരിച്ചത്