ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

ണ്ടു- അദ്ദേഹത്തിന്റെ മകളാണെന്നുവെച്ചു ഞങ്ങൾ ഇങ്ങട്ടേക്കു കൂട്ടിക്കൊണ്ടുവന്നു പടിക്കൽ നിറുത്തിട്ടുണ്ട് എനി അവളേകുറിച്ചു മഹാരാജാവുതന്നെ പ്രമാണം. രാജാവ് യശോധരേ ! നീ വേഗത്തിൽ പോയിട്ട ഇവളേ വാസവദത്തയുടെ അടുക്കൽ കൊണ്ടയാക്കണം - "ദേവിയുടെ സഹോദരിയേപ്പോലേ ഇവളേയും നോക്കി രക്ഷിച്ച, യോഗ്യതപ്പെട്ട കന്യകക്കു വേണ്ടുന്ന വിധം ഗീതവാദ്യ നൃത്താദികളെല്ലാം അഭ്യസിപ്പിച്ച, ഭർത്താവുണ്ടാവേണ്ടുന്ന കാലം വന്നാൽ എന്നേ ഓർമ്മപ്പെടുത്തണം" എന്നു ദേവിയോടു പറയുകയും വേണം. കാവൽക്കാരത്തി - മഹാരാജാവു കല്പിക്കും പോലേ (പോയി) (അണിയറയിൽ സ്തുതിപാഠകൻ) സ്നാനത്തിന്നിന്നു വേണ്ടുന്നവ മുഴുവനൊരു ക്കുന്ന വേശ്യാജനത്തി ന്നായാസത്താലഴിഞ്ഞീടിന വസനമതി ന്നുള്ളിൽനിന്നിട്ടമന്ദം തുള്ളിച്ചാടി പ്പുറത്താകിയ മുലനിരയാൽ സ്വർണ്ണകുംഭങ്ങൾ വേറി ട്ടാർന്നിട്ടുണ്ടെന്നു തോന്നും വിധമിതവിലസീ ടുന്നതേ സ്നാനശാലാ രാജാവ - (മെല്പട്ടുനോക്കീട്ട) അല്ലാ ആദിത്യൻ ആകാശമദ്ധ്യത്തിൽ എത്തിക്കഴിഞ്ഞുവോ? ഇപ്പോഴാകട്ടെ. മീഞ്ചാട്ടം കൊണ്ടു തോന്നുന്നുദകമിതു തിളെ ക്കുന്നപോലർക്കതാപാൽ ചാഞ്ചാട്ടംകൊണ്ടുലഞ്ഞെങ്കിലു മിതകുടപോൽ പീലിയാകുന്നു മൈലും

-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/18&oldid=217132" എന്ന താളിൽനിന്ന് ശേഖരിച്ചത്