ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

തോളിൽ തോൾപ്പുട്ടുമെന്നല്ലണി ചികരമതിൽ സ്വസ്തികം, തോട കാതിൽ ചാലേ ചേർന്നിട്ടു കാണുന്നിതു നൃപതരുണീ ദാസിമാർക്കൊക്കെ യൊപ്പം ഇവിടെ വിശേഷവിധിയായിട്ട് ഒന്നും പ്രവർത്തിക്കേണ്ടതില്ല. സ്വാമിയുടെ കല്പനയാണെന്നുമാത്രം വിചാരിച്ചാണ് ഞാൻ പുറപ്പെട്ടത് എനി കല്പന പറഞ്ഞിട്ടു രാജപുത്രിയോടും അറിയിക്കാം. (ചുറ്റി നടന്നു നോക്കീട്ട്) വാസവദത്തയിതാ വീണ കയ്യിലെടുത്തിട്ടുള്ള കാഞ്ചനമാലയോടുകൂടി സംഗീതശാലയിലേക്കു പോയിക്കഴിഞ്ഞു. വാസവദത്തയോടു ചെന്നു പറയുക തന്നെ (ചുറ്റി നടക്കുന്നു). (അനന്തരം വാസവദത്തയുടെ വേഷം കെട്ടി പീഠത്തിന്മേൽ ഇരുന്നിട്ട് ആരണ്യകയും, വീണ കയ്യിലെടുത്ത കാഞ്ചനമാലയും പ്രവേശിക്കുന്നു). ആരണ്യക - അല്ലേ! കാഞ്ചനമാലേ വീണാചാര്യ്യൻ എന്താണ് പിന്നെ ഇപ്പോഴും താമസിക്കുന്നത്?. കാഞ്ചനമാല - അദ്ദേഹം ഒരു ഭ്രാന്തനെ ക്കണ്ടെത്തി. അവന്റെ വാക്കുകേട്ട് അത്ഭുതപ്പെട്ടു ചിരിച്ചുകൊണ്ടു നിൽക്കുകയാണ്. വാസവദത്ത - (കൈകൊട്ടി ച്ചിരിച്ചിട്ട്) അവനോടു പറഞ്ഞ് നിൽക്കുന്നതു തരക്കേടില്ല. തനിക്കു ചേർന്നവരോടല്ലെ താൻ ചേരുകയുള്ളു. ഇവിടെ രണ്ടാളും കമ്പക്കാർ തന്നെ.

സാംകൃത്യായനി - രാജപുത്രിയോടു സദൃശമായിരിക്കുന്ന ഇവളുടെ വേഷം കാണുമ്പോൾ ഭവതിയെ നിശ്ചയമായി, വേഷം കെട്ടിയവളാണ് എന്നു തോന്നിപ്പോകും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/40&oldid=217151" എന്ന താളിൽനിന്ന് ശേഖരിച്ചത്