ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

പിന്നേ ച്ചുണ്ടിന്നു പാരം ശ്വസിതനിരകളാൽ ചൂടു തട്ടുന്നുമില്ല എന്നല്ലാ ചിത്തശൂന്യത്വവു, മഴലതിയാ യില്ല ദേഹത്തിനും മേ യിന്നിപ്പോൾ താപമേറ്റം കുറുകി മമ മനോ രാജ്യമോർത്തിട്ടുതന്നേ

സഖേ! "ഇന്നു രാത്രി ഞങ്ങൾ ഉദയനചരിത്രം എന്നൊരു നാടകം ദേവിയുടെ മുൻപാകെ വെച്ച് അഭിനയിപ്പാൻ പോകുന്നു. അതിൽ ആരണ്യക വാസവദത്തയുടേയും ഞാൻ വത്സരാജാവിന്റെയും വേഷം കെട്ടുന്നതാണ്. ആ ചരിത്രം കൊണ്ട് എല്ലാം പഠിപ്പിക്കാം. അപ്പോളവിടെ വന്നു താൻതന്നെ തന്റെ വേഷമെടുത്തു സമാഗമമഹോത്സവത്തെ അനുഭവിച്ചാലും. എന്റെ പ്രയസഖിയെ മഹാരാജാവു കാണാതെ ഭദ്രമായി സൂക്ഷിച്ചുവരുന്ന സ്ഥിതിക്കു കൂടിക്കാഴ്ചെക്ക ഇതു തന്നെ ഉപായം" എന്നു മനോരമ പറഞ്ഞതു സത്യം തന്നെയായിരിക്കാം. വിദൂഷകൻ - ഈ മനോരമ എന്നെ വിശ്വസിക്കാത്ത പക്ഷം, അവൾ തന്നെ ഇവിടുത്തെ വേഷം കെട്ടി നിൽക്കുന്നുണ്ടായിരിക്കും. അടുത്തു ചെന്ന് അന്വേഷിക്കൂ. രാജാവ് - (മനോരമയുടെ അടുക്കൽ ചെന്ന്) മനോരമേ! വസന്തകൻ പറഞ്ഞതു സത്യം തന്നെ. മനോരമ - സ്വാമീ! സത്യം തന്നെ. ഈ ആഭരണമെല്ലാം അണിഞ്ഞുകൊൾക (ആഭരണങ്ങൾ അഴിച്ചു രാജാവിന്നു കൊടുക്കുന്നു‌) (രാജാവ് അണിയുന്നു).

വിദൂഷകൻ - ഈ രാജാക്കന്മാരെ ഇങ്ങിനെ ദാസികൾ കൂടി തുള്ളിക്കുന്നുവല്ലൊ. അമ്പോ! കാര്യ്യത്തിന്റെ ഒരു ഗൌരവം!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/42&oldid=217158" എന്ന താളിൽനിന്ന് ശേഖരിച്ചത്