ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശിക

രാജാവ് - നാം ആഗ്രഹിച്ചതിനെ കാഞ്ചനമാലയെടുത്തിട്ടുവല്ലൊ. ആരണ്യക - എന്നാൽ ഞാൻ മനസ്സുവെച്ചു വീണ വായിക്കാം (താളം പിടിച്ചുകൊണ്ടു പാടുന്നു) ഘനമാം ബന്ധനമാർന്നൊരു വാനിനെ നോക്കീട്ടു രാജഹംസമിതാ വനിതയൊടൊത്തു നിജാലയ മാനസമതിലെത്തുവാൻ കൊതിക്കുന്നു (വിദൂഷകൻ ഉറങ്ങുന്നതായി നടിക്കുന്നു) മനോരമ - (കൈകൊണ്ടു ഉരുട്ടി വിളിച്ചിട്ട്) വസന്തകാ! നോക്കു എന്റെ പ്രിയസഖിയിതാ അഭിനയിക്കുന്നു. വിദൂഷകൻ - (ദ്വേഷ്യത്തോടേ) എടീ! പെലയാടി മകളേ! നീ കൂടി ഉറങ്ങാൻ സമ്മതിക്കയില്ലെന്നോ? തോഴര ആരണ്യകയെ കണ്ടതു മുതൽക്കു ഞാനദ്ദേഹത്തോടുകൂടി രാവും പകലും ഉറക്കം ഉപേക്ഷിച്ചിരിക്കയാണ്. എനിമറ്റെങ്ങാൻ പോയി കിടന്നുറങ്ങട്ടെ. (പോയി കിടക്കുന്നു) (ആരണ്യക പിന്നേയും പാടുന്നു) അധുനാ നവരാഗത്തൊടു മധുകരികാ വാമമായ കാമത്താൽ അല്ലൽ പ്പെട്ടിട്ടേറ്റം വല്ലഭനെ കാണുവാൻ കൊതിക്കുന്നു

രാജാവ് - (കേട്ട ഉടനെ വേഗത്തിൽ അടുത്തു ചെന്ന്) നല്ലതു രാജപുത്രീ! നല്ലത്. അമ്പ്! പാട്ടും താളവും വിശേഷം തന്നെ. എന്തെന്നാൽ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/45&oldid=217161" എന്ന താളിൽനിന്ന് ശേഖരിച്ചത്