ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ നാലാമങ്കം (അനന്തരം മനോരമ പ്രവേശിക്കുന്നു) മനോരമ - (വ്യസനത്തോടേ) അമ്പോ! ദേവിയുടെ ഒരു കോപത്തിന്റെ ശക്തി നോക്കു. ഇത്ര കാലമായിട്ടും, കെട്ടിയിട്ടിട്ടുള്ള പ്രിയസഖിയായ ആരണ്യകയുടെ നേരേ ദയ തോന്നുന്നില്ലല്ലൊ. (കണ്ണുനീരോടേ) ആ പാവത്തിന്നു താൻ ബന്ധനത്തിൽ പെട്ടതു കൊണ്ട് അത്ര വ്യസനമില്ല. സ്വാമിയെ കാണ്മാൻ കഴിയാത്തതുകൊണ്ടാണ് അധികമായിട്ടുള്ള പശ്ചാത്താപം. ഇങ്ങിനെയുള്ള ദുഃഖത്താൽ ആത്മഹതി ചെയ്വാൻ പുറപ്പെട്ട അവളെ ഇപ്പോൾ ഒരുവിധേന ഞാൻ തടുത്തു നിറുത്തി ഈ വർത്തമാനമെല്ലാം സ്വാമിയോട് അറിയിപ്പാൻ വസന്തകനെ ഏല്പിച്ചാണ് പോന്നത്. (അനന്തരം കാഞ്ചനമാല പ്രവേശിക്കുന്നു). കാഞ്ചനമാല - ഇത്രയെല്ലാമന്വേഷിച്ചിട്ടും സാംകൃത്യായനിയമ്മയെ കണ്ടില്ലല്ലൊ. (നോക്കീട്ട്) ഈ മനോരമയോടും അന്വേഷിച്ചു നോക്കാം. (അടുത്തു ചെന്ന) മനോരമേ! സാംകൃത്യായനിയമ്മ എവിടെയാണെന്നു വിവരമുണ്ടോ? മനോരമ - (കണ്ടിട്ടു കണ്ണുനീർ തുടച്ച്) അല്ലേ കാഞ്ചനമാലേ! ഞാൻ കണ്ടിട്ടുണ്ട്. എന്താണാവശ്യം. കാഞ്ചനമാല - ഇന്ന അംഗാരവതീദേവി ഒരു കത്തയച്ചിട്ടുണ്ടായിരുന്നു. അതു വായിച്ച ഉടനെ കണ്ണുനീരോടുകൂടി ദേവി പരിതപിപ്പാൻ തുടങ്ങി. അവിടുത്തെ

വിനോദത്തിന്നു വേണ്ടിയാണ് അമ്മയെ അന്വേഷിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/53&oldid=217170" എന്ന താളിൽനിന്ന് ശേഖരിച്ചത്