ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

(അനന്തരം വ്യസനത്തോടുകൂടി പീഠത്തിന്മേൽ ഇരുന്നു കൊണ്ടു വാസവദത്തയും സാംകൃത്യായനിയും അടുത്ത പരിവാരങ്ങളും പ്രവേശിക്കുന്നു) സാംകൃത്യായനി - രാജപുത്രീ! ഒട്ടും വ്യസനിക്കേണ്ട വത്സരാജാവ ഇങ്ങിനെയുള്ള ആളല്ല. ഭവതിയുടെ ചെറിയമ്മയുടെ ഭർത്താവ ഈവിധത്തിലാണെന്ന് അറിഞ്ഞിട്ടു മഹാരാജാവ് ഒന്നും ആലോചിക്കാതെ ഇരിക്കയില്ല. വാസവദത്ത - (കണ്ണുനീരോടേ) അമ്മേ! നിങ്ങൾ മഹാ ശുദ്ധാത്മാവാണ്. എന്നക്കൊണ്ടു കാര്യ്യമില്ലാത്ത വന്ന എന്റെ വക കാര്യമുണ്ടൊ? അമ്മെക്കു പിന്നെ ഈ എഴുത്തയപ്പാൻ സംഗതിയുണ്ട്. വാസവദത്തയുടെ ഈ സ്ഥിതിയൊന്നും ഇപ്പോൾ അവിടെ അറിഞ്ഞിട്ടില്ലല്ലോ. ഈ ആരണ്യകാവൃത്താന്തം നിങ്ങൾക്കു പ്രത്യക്ഷമായിട്ടും എന്താണിങ്ങിനെ പറയുന്നത്? സാംകൃത്യായനി - എനിക്കു പ്രത്യക്ഷമായതു കൊണ്ടു തന്നേയാണ് ഇങ്ങിനെ പറയുന്നത്. കൌമുദീമഹോത്സവത്തിൽ ഭവതിയെ വിനോദിപ്പിക്കുവാൻ വേണ്ടിയാണ അദ്ദേഹം അങ്ങിനെ ക്രീഡിച്ചത്. വാസവദത്ത - അമ്മേ ! ഇതു ശരിയാണ്. നിങ്ങളുടെ മുൻപാകെ ലജ്ജിച്ചു നിൽക്കത്തക്കവണ്ണം എന്നെ വിനോദിപ്പിച്ചു. എനിയവന്റെ കഥകൊണ്ട് എന്താണ്? ഈ പക്ഷവാതം എന്നെ ഇത്രത്തോളമാക്കി. (കരയുന്നു) സാംകൃത്യായനി - രാജപുത്രീ! ഒട്ടും കരയേണ്ട. വത്സരാജാവ് ഇങ്ങിനെയുള്ള ആളല്ല. (നോക്കീട്ട്) അല്ലെങ്കിൽ അദ്ദേഹമിതാ ഭവതിയുടേ കോപം ശമിപ്പിക്കുവാൻ എത്തിക്കഴിഞ്ഞു.

വാസവദത്ത - ഇതെല്ലാം ഇപ്പോൾ അമ്മയുടെ മനോരാജ്യമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/55&oldid=217172" എന്ന താളിൽനിന്ന് ശേഖരിച്ചത്