ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

(അനന്തരം രാജാവും വിദൂഷകനും പ്രവേശിക്കുന്നു) രാജാവ് - സഖെ! പ്രിയതമയെ മോചിപ്പിക്കുവാൻ ഇപ്പോൾ എന്താണ് ഉപായം. വിദൂഷകൻ - അല്ലേ തോഴരെ! വിഷമിക്കേണ്ട. ഉപായം ഞാൻ പറഞ്ഞുതരാം. രാജാവ് - (സന്തോഷത്തോടേ) സഖേ! വേഗം പറയൂ. വിദൂഷകൻ - ഇവിടുന്നു യുദ്ധസമയങ്ങളിൽ പ്രഭാവം കാണിച്ചിട്ടുള്ള ബാഹുപരാക്രമത്തോടു കൂടിയ ആളാണല്ലൊ. എന്നല്ല, ആന കുതിര കാലാൾ മുതലായ അനവധി പട്ടാളങ്ങളും സ്വാധീനത്തിലുണ്ട്. എന്നാൽ ഈ സൈന്യങ്ങളോടു കൂടി അന്തഃപുരത്തിൽ അടിച്ചു കയറി ആരണ്യകയെ വിടുത്തിക്കൊണ്ടു പോരാം. രാജാവ് - സഖേ! ഈ ഉപദേശിച്ചതു ഞെരുക്കമായിട്ടുള്ളതാണ്. വിദൂഷകൻ - എന്താണ് ഞെരുക്കം? കുബ്ജൻ, വാമനൻ, വൃദ്ധൻ, കഞ്ചുകി മുതലായവരല്ലാതെ ഒരു മനുഷ്യനും അവിടെ ഇല്ല. രാജാവ് -(പുഛത്തോടേ) വിഡ്ഢി! എന്താണ് അസംബന്ധം പറയുന്നത്? ദേവിയുടെ പ്രാസാദമില്ലാതെ അവളെ മോചിപ്പിക്കുവാൻ ഒരുപായവും പറ്റില്ല. അതു കൊണ്ടു ദേവിയെ പ്രസാദിപ്പിക്കേണ്ടത് എങ്ങിനെയാണ് പറയൂ. വിദൂഷകൻ - ഒരു മാസം മുഴുവൻ പട്ടിണി കിടന്നു ജീവിച്ചിരിക്കു. എന്നാൽ ചണ്ഡീദേവി പ്രസാദിക്കും. രാജാവ് - (ചിരിച്ചിട്ട്) പരിഹസിക്കേണ്ട. ദേവിയെ

പ്രസാദിപ്പിക്കുവാൻ എന്താണ് മാർഗ്ഗം പറയൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/56&oldid=217174" എന്ന താളിൽനിന്ന് ശേഖരിച്ചത്