ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
4
പുരാണകഥകൾ

വെങ്കിലും സ്വൈരമായി സഞ്ചരിപ്പാൻ അനുവദിക്കപ്പെട്ടിരുന്ന ആ ഗോവൃന്ദം ഇളംപുല്ലു തിങ്ങിവളരുന്ന പ്രദേശങ്ങളെ തിരഞ്ഞുംകൊണ്ടു നാലുപാടും പാഞ്ഞുതുടങ്ങി. ആ കൂട്ടത്തിൽ വെളുത്തനിറത്തിൽ തടിച്ച ശരീരത്തോടും നീണ്ടുയൎന്ന കൊമ്പുകളോടും ഭംഗിയുള്ള കഴുത്തോടും പാൽനിറഞ്ഞ വലിയ അകിടോടും കൂടീ ഉത്തമലക്ഷണങ്ങൾ തികഞ്ഞ ഒരു പശു ഉണ്ടായിരുന്നു. അതു സാധാരണയായി കൂട്ടത്തിന്റെ മുന്നണിയിൽ കൂസൽകൂടാതെ നടന്നുംകൊണ്ടു് ഇഷ്ടംപോലെ മേയുകയായിരുന്നു പതിവു്.

ഗോപാലന്മാർ പശുക്കളെ നിൎത്തിയ പ്രദേശത്തിന്റെ അടുക്കെ വിസ്താരമുള്ള ഒരു തടാകവും അതിന്റെ ഒരു കരയിൽ രോഹിതം എന്നു പേരുള്ള ഒരു പൎവ്വതവും ഉണ്ടായിരുന്നു. പൊക്കമേറിയ പാറക്കൂട്ടങ്ങളോടും ഇരുട്ടടഞ്ഞ ഗുഹകളോടും കൂടിയ ആ മലയുടെ നാലു താഴ്വരകളും ഇടതൂൎന്നു വളരുന്ന മരങ്ങൾ വള്ളികൾ മുതലായവക്കൊണ്ടു മൂടപ്പെട്ടു മറഞ്ഞുകിടന്നിരുന്നു. മനുഷ്യൎക്കു കടന്നുചെല്ലുവാൻ ഒരു ഊടുവഴിപോലുമില്ലാത്ത മലയുടെ ചുവട്ടിലായിരുന്നു അടുത്ത പ്രദേശങ്ങളിലുള്ള കാട്ടുമൃഗങ്ങളെല്ലാം പകൽസമയം സുഖനിദ്ര അനുഭവിച്ചിരുന്നതു്. രാജാക്കന്മാർ പരിവാരത്തോടുകൂടി നായാട്ടിന്നു വരുമ്പോൾ കറിതെറ്റാത്ത അവരുടെ അമ്പുകളേല്‌കാതെ അവ ഓടി രക്ഷപ്രാപിച്ചിരുന്ന

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/10&oldid=216749" എന്ന താളിൽനിന്ന് ശേഖരിച്ചത്