ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
10
പുരാണകഥകൾ

വിഷം കൊടുത്തു കൊല്ലുകയോ ഉറങ്ങുന്നവരെ അടിക്കുകയോ ചെയ്താൽ ഒരുവന്നുണ്ടാകുന്ന ഘോരമായ പാപം എന്നെ ബാധിക്കട്ടെ. സ്വഗൃഹത്തിൽ വന്ന അതിഥിക്കു് ഒന്നും കൊടുക്കാതെ മടക്കി അയച്ചാൽ ഉണ്ടാകുന്ന ഭയങ്കരമായ പാപം ഈ പ്രതിജ്ഞയെ ഞാൻ ലംഘിച്ചാൽ എനിക്കു നിശ്ചയമായും സംഭവിക്കട്ടെ.

ഇപ്രകാരം നന്ദ അനേകം ശപഥങ്ങൾ ചെയ്തു. അതെല്ലാം കേട്ടപ്പോൾ നരിക്കു നന്ദയുടെ സത്യത്തിൽ വിശ്വാസം ജനിച്ചുവെങ്കിലും അതിനെ മറച്ചുവെച്ചുകൊണ്ടു നരി നന്ദയോടു വീണ്ടും പറഞ്ഞു.

നരി__ശപഥം ചെയ്യുന്നവരെല്ലാം അവരുടെ സത്യത്തെ വീഴ്ച കൂടാതെ രക്ഷിക്കുമെന്നുള്ള നിയമമുണ്ടെങ്കിൽ ഇപ്പോൾ നിന്നെ വിട്ടയയ്ക്കുവാൻ വിരോധമില്ലായിരുന്നു. പക്ഷേ മിക്ക ജീവികളും അവരുടെ കാൎയ്യങ്ങൾ നേടുവാനായി അപ്പപ്പോൾ ചെയ്യുന്ന ശപഥങ്ങളെ പിന്നീടു് ഓൎമ്മവെക്കുക പോലും പതിവില്ല. എന്നല്ല, ആപത്തിൽ അകപ്പെട്ട ഒരുവന്നു് ആത്മരക്ഷയ്ക്കായി ചെയ്യേണ്ടിവരുന്ന പ്രതിജ്ഞകളെ പാലിക്കാതിരിക്കുന്നതിൽ പാപമില്ലെന്നുംകൂടി ചിലർ പറയാറുണ്ടു്. ഉപകാരത്തെ സ്മരിക്കുകയോ പ്രത്യുപകാരം ചെയ്പാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ ചിലർ വിഡ്ഢികളെന്നുകൂടി വിളിക്കുന്നു. തള്ളയുടെ അകിട്ടിലുള്ള പാൽ മുഴുവനും വറ്റിപ്പോയാൽ കുട്ടിയുംകൂ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/16&oldid=216756" എന്ന താളിൽനിന്ന് ശേഖരിച്ചത്