ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നന്ദാചരിത്രം‌
13

പ്രിയജനനിയോടു ചോദിച്ചു.

കുട്ടി__അമ്മേ, അമ്മയുടെ മുഖത്തു പതിവായി കാണാറുള്ള സന്തോഷവും സൌമത്യതയും ഇന്നു കാണ്മാനില്ലല്ലോ. എന്നുമാത്രമല്ലാ എല്ലായ്പോഴും പ്രസന്നങ്ങളായ അമ്മയുടെ കണ്ണുകൾ രണ്ടും ഇന്നു് എന്തോ ഒരു ദുഃഖം നിമിത്തം കലങ്ങിയും കലശായ ഒരു ഭയംകൊണ്ടൂ പരിഭ്രമത്തോടുകൂടീയും കാണപ്പെടുന്നു. ഇതിന്നുള്ള കാരണമെന്താണ്?

നന്ദ__ഓമനേ, നീ അതൊന്നും ചോദിക്കാതെ മുലകുടിച്ചുകൊള്ളുക. ആവക ചോദ്യങ്ങൾക്കെല്ലാം സമാധാനം പറഞ്ഞുകൊണ്ടു സമയം കളയുവാൻ എനിക്കു തരമില്ല. നീ വേഗത്തിൽ വേണ്ടുവോളം കുടിച്ചു് എന്നെ വിട്ടയയ്ക്കണം. എനിക്കു കാട്ടിലേയ്ക്കുതന്നെ മടങ്ങിപ്പോകുവാൻ വൈകി. വിശന്നു വലഞ്ഞ ഒരു വ്യാഘ്രത്തിന്റെ വായിലകപ്പെട്ട ഞാൻ നിന്നെ ഒരു നോക്കു കാണുവാനുള്ള സമ്മതം വാങ്ങി ഉടനെ തിരിച്ചുവരാമെന്നു ശപഥംചെയ്തു പോന്നിരിക്കയാണ്. ആ പ്രതിജ്ഞയെ നടത്തുവാനായി എനിക്കു വേഗത്തിൽ പോകാതെ കഴികയില്ല. നീ വെറുതെ സംസാരിച്ചു സമയം കളയാതെ വേണ്ടുവോളം കുടിക്കുക. നാളെ പാൽ കുടിപ്പാനോ നിന്റെ പ്രിയമാതാവിന്റെ മുഖം കാണുവാനോ നിനക്കു സാധിക്കുന്നതല്ല.

കുട്ടി__എന്നാൽ അമ്മേ! നീ പോകുന്ന ദിക്കിലേ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/19&oldid=216759" എന്ന താളിൽനിന്ന് ശേഖരിച്ചത്