ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നന്ദാചരിത്രം
15

നീ അതു മനസ്സിരുത്തിക്കേട്ടു ധരിച്ചു് അതിനെ അനുസരിച്ചു നടക്കണം. കാട്ടിൽ മേയുവാൻ പോകുമ്പോഴും പുഴകളിലും കളങ്ങളിലും വെള്ളം കുടിപ്പാൻ ഇറങ്ങുമ്പോഴും നീ വളരെ മനസ്സിരുത്തണം. മിക്കവരും ആപത്തുകളിൽ കുടുങ്ങുന്നതു മനസ്സിരുത്തായ്കകൊണ്ടാണു്. വൈഷമ്യമുള്ള സ്ഥലങ്ങളിൽ വളരെ വിശേഷപ്പെട്ട പുല്ലുള്ളതായി പലപ്പോഴും കണ്ടേയ്ക്കാം. അതു തിന്മാൻ കൊതിച്ചാൽ കണ്ടിൽ ചാടി കഷ്ടപ്പെടേണ്ടിവരും. നേരിട്ടുള്ളതായി കേട്ടിട്ടുണ്ടു്. മനുഷ്യർ കണ്ണെത്താത്ത കടലിന്റെ മറുകര പിടിപ്പാൻ പുറപ്പെടുന്നതും കൂരിരുട്ടടഞ്ഞ കാടുകളിൽ കടന്നു ചെല്ലുന്നതും ലോഭംകൊണ്ടത്രെ. ലോഭം നിമിത്തം പടിപ്പുള്ളവർപോലും പാടില്ലാത്തതു പ്രവൎത്തിച്ചുപോകുന്നു. ആപത്തിന്നുള്ള മറ്റൊരു പ്രധാനകാരണം പരവിശ്വാസമാണു്. അവനവന്റെ ശത്രുക്കളെ ഒരു കാലത്തും വിശ്വസിച്ചുപോകരുതു്. നീണ്ട നഖവും ബലമുള്ള കൊമ്പുള്ള മൃഗങ്ങൾ, ആയുധം ധരിച്ച മനുഷ്യർ, ഒഴുകുന്ന വെള്ളത്തോടുകൂടിയ പുഴ, ഇതുകളെ നീ വിശ്വസിച്ചു യാതൊന്നും ചെയ്യരുതെന്നു ഞാൻ പ്രത്യേകം പറഞ്ഞുതരുന്നു. എന്തു തിന്നുന്നതായാലും നാററിനോക്കാതെ തിന്നരുതു്. ഗോക്കൾക്കു് എല്ലാററിലും മാൎഗ്ഗദൎശിയായിട്ടുള്ളതു ഗന്ധ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/21&oldid=216761" എന്ന താളിൽനിന്ന് ശേഖരിച്ചത്