ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
37
നകുലോപാഖ്യാനം

യും ചെയ്തു. യുധിഷ്ഠിരന്റെ സഹോദരന്മാരായ ഭീമസേനൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ, എന്നീ നാലു വീരന്മാർ നാലു ദിക്കുകളിലും പോയി ദിഗ്വിജയം ചെയ്തു സമ്പാദിച്ചുകൊണ്ടു വന്ന സമ്പത്തു മുഴുവനും ആ യജ്ഞത്തിൽ ചിലവു ചെയ്യുകയും വേദതത്ത്വപജ്ഞന്മാരായ അനേകം ഋഷിശ്രേഷ്ഠന്മാർ കൎമ്മങ്ങളെല്ലാം വിധിപ്രകാരം നടത്തുകയും ചെയ്തു. പാവനമായ ആ പുണ്യകൎമ്മത്തിൽ പങ്കുകൊള്ളവാനും, ദുൎല്ലഭം ചില ചക്രവർത്തികൾക്കുമാത്രം നടത്തുവാൻ കഴിയുന്ന ആ മഹാത്സവം കണ്ടു ദാനങ്ങൾ വാങ്ങുവാനുമായി കൂടിയിരുന്ന അസംഖ്യം ബ്രാഹ്മണരെ പലവിധത്തിലുള്ള ദാനങ്ങളും ദക്ഷിണയും കൊടുത്തു തൃപ്തിപ്പെടുത്തിയ ശേഷം യുധിഷ്ഠിരൻ യുദ്ധത്തിൽ മരിക്കാതെ ജീവിച്ച ചാച്ചിക്കാരെയും വേഴ്ചക്കാരെയും വിവിധങ്ങളായ സമ്മാനങ്ങളെക്കൊണ്ടു സന്തോഷിപ്പിച്ചു. അശക്തന്മാർക്കും അംഗവൈകല്യം നിമിത്തം ദീനദശയിൽ അകപ്പെട്ട ദുഃഖിക്കുന്ന ദരിദ്രന്മാർക്കും വേണ്ടതെല്ലാം വേണ്ടുവോളം കൊടുക്കപ്പെട്ടു. ഇപ്രകാരം കൎമ്മത്തിൻറ ശുദ്ധി കൊണ്ടും ദാനത്തിന്റെ ബാഹുല്യം കൊണ്ടും അതേവരെ ലോകത്തിൽ നടത്തപ്പെട്ട സകല യാഗങ്ങളെയും അതിശയിച്ചിരുന്ന ആ യജ്ഞത്തെ ബ്രാഹ്മണരെല്ലാം പ്രശംസിച്ചു. അത്ര ദ്രവ്യസമൃദ്ധിയുള്ള ആ യജ്ഞത്തിൽ ചെയ്തു ഹോമങ്ങൾകൊണ്ടു പ്രസാദിച്ചു ദേവന്മാർ ധൎമ്മത്തജന്റെ ശിരസ്സിൽ പുഷ്പ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/43&oldid=214066" എന്ന താളിൽനിന്ന് ശേഖരിച്ചത്