ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നകുലോപാഖ്യാനം

ദ്ദേഹത്തിന്നു മനസ്സില്ലാതിരുന്നതു വിവേകത്തിൻറെ ലക്ഷണമാണെന്നു വിദ്വാന്മാർ വിചാരിച്ചിരുന്നു. അദ്ദേഹം പതിവായി പുലരുമ്പോൾ എഴുനേറ്റു പ്രാതഃസ്നാനംചെയ്തു നിത്യകർമ്മങ്ങളെല്ലാം നിയമപ്പടിക്കു നടത്തും. അതിന്റെ ശേഷം, അങ്ങുമിങ്ങും കൊഴിഞ്ഞുകിടക്കുന്ന നെന്മണി കൊത്തിത്തിന്നുവാൻ പോകുന്ന കപോതങ്ങളെപ്പോലെ, വല്ല ദിക്കിലും പോയി ആഹാരത്തിന്നു എന്തെങ്കിലും സമ്പാദിക്കും. ഉച്ചയാകുമ്പോൾ കിട്ടിയതുംകൊണ്ടു ഗൃഹത്തിലേയ്ക്കു തിരിച്ചെത്തി, അതിഥികൾ വല്ലവരുമുണ്ടെങ്കിൽ, ഉള്ളതുകൊണ്ടു് അവരെ സത്കരിച്ചു താനും ഭക്ഷണം കഴിക്കും. ചില ദിവസം വിശപ്പു മാറുവാൻ വേണ്ടേടത്തോളം ഭക്ഷണം കിട്ടും; ചിലപ്പോൾ കിട്ടിയില്ലെന്നും വരും. അങ്ങിനെയെല്ലാമാണെങ്കിലും അദ്ദേഹം സ്വധർമ്മങ്ങളെ അനുഷ്ഠിച്ചും കൊണ്ടിരുന്നതല്ലാതെ ധനാർജ്ജനത്തിന്നു പ്രയത്നിച്ചതേ ഇല്ല. ഇങ്ങിനെയിരിക്കെ ഒരിക്കൽ നാട്ടിൽ മുഴുവനും ദാരുണമായ ദുർഭിക്ഷം ബാധിച്ചു. ധനധാന്യങ്ങൾ ശേഖരിച്ചു ശീലിക്കാത്ത ബ്രാഹ്മണശ്രേഷ്ഠൻ വലിയ കുഴക്കത്തിലായി. തന്റെയും കുടുംബത്തിന്റെയും ദിവസവൃത്തി കഴിച്ചുകൂട്ടുവാൻ ഒരു വഴിയും കാണാതെ അദ്ദേഹം കഷ്ടപ്പെട്ടു. വേണ്ടസമയത്തു ഭക്ഷണം കിട്ടാതെ വിശന്നു വലഞ്ഞ വിപ്രകുടുംബം വീടു

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/47&oldid=215607" എന്ന താളിൽനിന്ന് ശേഖരിച്ചത്