ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നകുലോപാഖ്യാനം

പ്പൊടിയെ അദ്ദേഹത്തിന്നു വിളമ്പിക്കൊടുത്തു മധുരമായി അദ്ദേഹത്തോടു പറഞ്ഞു.

ഗൃഹസ്ഥൻ-- അല്ലയോ ബ്രാഹ്മണസത്തമ, ഈ മലർപ്പൊടി ന്യായമായി സമ്പാദിക്കപ്പെട്ടതും, ശുചിയായി ഉണ്ടാക്കപ്പെട്ടതുമാണു്. ഇതു ഭക്ഷിച്ചു് അങ്ങയുടെ വിശപ്പു ശമിപ്പിക്കുക. അതിഥി അതു സ്വീകരിച്ചു ഭക്ഷിച്ചു എങ്കിലും അദ്ദേഹത്തിന്റെ വിശപ്പു് ശമിച്ചില്ല. ഗൃഹസ്ഥനായ ഉഞ്ഛവൃത്തി വിഷണ്ണനായിത്തീർന്നു. തന്റെ ഓഹരി മുഴുവനും അതിഥിക്കു ഭക്ഷിപ്പാൻ കൊടുത്തിട്ടും അദ്ദേഹത്തിന്റെ വിശപ്പു ശമിക്കാത്തതു കണ്ടു വിഷാദിച്ചിരിക്കുന്ന ഭർത്താവിനെ ആശ്വസിപ്പിച്ചുംകൊണ്ടു സഹധർമ്മിണിയായ ഗൃഹസ്ഥപത്നി പറഞ്ഞു. ഗൃഹസ്ഥപതി-- എന്റെ ഓഹരിയും ആ അതിഥിക്കു കൊടുക്കുക. അതിഥിയെ തൃപ്തിപ്പെടുത്തുവാൻ ഗൃഹസ്ഥനെപ്പോലെ ഗൃഹിണിയും കടപ്പെട്ടവളാണല്ലൊ. എന്റെ പ്രാണനാഥനായ അങ്ങുന്നു ഭക്ഷിക്കാതെ ഇരിക്കെ ഞാൻ മാത്രം ഭക്ഷിക്കുന്നതുചിതമല്ല. അതുകൊണ്ടു് എന്റെ ഈ ഓഹരിയും കൂടി അദ്ദേഹം ഭക്ഷിക്കട്ടെ. ഗ്രഹസ്ഥൻ-- പ്രിയേ, നീ ഇപ്രകാരം പറയുന്നതു ശരിയല്ല. പ്രകൃത്യാതന്നെ എന്നേക്കാൾ വളരെ അധികം ദുർബ്ബലയായ നീ വ്രതോപവാസങ്ങൾ കൊണ്ടും അത്യന്തം ക്ഷീണിച്ചിരിക്കുന്നു. ത്വഗ

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/49&oldid=215609" എന്ന താളിൽനിന്ന് ശേഖരിച്ചത്