ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
99
 

"ഇന്നു നീയെന്നെ കണ്ടു വിശ്വാസമായ്        101
എന്നെക്കാണാതെ കേട്ടുള്ളഴിവോടെ
എന്നെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ"        102
മീൻപ്പിടിപ്പാനായക്കാലം ശിഷ്യരിൽ
കേപ്പാ യോഹന്നാൻപോയി കടലതിൽ        103
ആ രാത്രിയൊരു മീനും ലഭിച്ചില്ല
നേരവും വെളുത്തീടുന്ന കാലത്ത്        104
കടൽ തൻകരെനിന്നു മിശിഹാതൻ
കൂട്ടുവാൻ ശിഷ്യരോടു ചോദിച്ചപ്പോൾ        105
ആളറിയാതെയില്ലെന്നു ചൊന്നവർ
വളരെ വേലചെയ്തു ലഭിച്ചില്ല        106
അവരിങ്ങനെ ചൊന്നതു കേട്ടപ്പോൾ
അവരോടരുൾച്ചെയ്തു മിശിഹാതാൻ:-        107
തോണിക്കു വലതുഭാഗത്തു വീശുവാൻ
കാണും മത്സ്യങ്ങൾ കിട്ടുമെന്നിങ്ങിനെ        108
കല്പനകേട്ടു വീശി വലയില-
നല്പം മീനും നിറഞ്ഞോരാനന്തരം        109
അപ്പോളോ വലപൊക്കുവാൻ ദണ്ഡുമായ്
കേപ്പാ നാഥനിയാളെന്നറിഞ്ഞുടൻ        110
ചാടി തോണിയിൽ നിന്നു കടലതിൽ
ഉടൻ നീന്തിയണിഞ്ഞു കരയ്ക്കയ്യാൾ        111
കരയ്ക്കെല്ലാരും വന്നണഞ്ഞ ക്ഷണം.
ആരെന്നെല്ലാരും ചിന്തിച്ചു മാനസേ        112
അന്നേരമപ്പം തീക്കനൽ മീനുമായ്
വന്നു ശിഷ്യരും ഭക്ഷിച്ചനന്തരം        113
മീനും അപ്പവും പകുത്തു തിന്മാനായ്
താനവർക്കു കൊടുത്തു കരുണയാൽ        114
ഭക്തപ്രിയൻ പരൻ കരുണാകരൻ
ഭക്തവാത്സല്യമിങ്ങനെ കാട്ടിനാൻ        115
തീൻകഴിഞ്ഞു കേപ്പായോട് ചോദിച്ചു:-
“കേൾക്കകേപ്പാ നീയെന്നെ സ്നേഹിക്കുന്നോ"?        116
“കർത്താവേയതു നീയറിയുന്നല്ലോ"
ഉത്തരമതുകേട്ടു മിശിഹാതൻ        117
“എന്റെ ആടുകൾ മേയ്ക്കു നീയെന്നുടൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/101&oldid=215894" എന്ന താളിൽനിന്ന് ശേഖരിച്ചത്