ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
105
 

സ്വർലോകത്തിലെഴുന്നെള്ളി നായകൻ
വരും പിന്നെയുമെന്നതുറച്ചാലും
സ്വർല്ലോകത്തിലെ സനഘോഷവും
നരവർഗ്ഗത്തിന്നസ്തമഹത്വവും
വാക്കിനാൽ വിഷയമില്ല. നിർണ്ണയം
സകലേശത്വം പിതാവും നൽകിനാൻ
ഇതു കേവലം പറയാം ശേഷവും
ചിത്തത്തിൽ നിരൂപിക്കാനവകാശം
ഏറെച്ചിന്തിച്ചുകൊണ്ടെന്നാകിലും
ഏറെച്ചിന്തിച്ചാൽ ശേഷിക്കും പിന്നെയും
സർവ്വേശത്വം കൊടുത്തതു കേൾക്കുമ്പോൾ
ദൈവപുത്രനിയ്യാളെന്നിരിക്കിലും
സ്വഭാവത്താലതുണ്ടായി സന്തതം
പ്രഭുത്വം നിനക്കും സ്വതേ ഉള്ളതും
താൻ മാനുഷ സ്വഭാവത്തിനുമത്
തമ്പുരാൻ കൊടുത്തെന്നറിവാന
ദക്ഷിണമായ ബാവാടെ ഭാഗത്തു
രക്ഷകനിരിക്കുന്നെന്നു ചൊന്നത്
അവിടെനിന്നു പത്താം പുലർകാലെ
സുവിശ്വാസികൾ ശ്ലീഹാ ജനങ്ങളും
കൂടി എല്ലാരും പാർക്കുന്ന ശാലയിൽ
കൊടുങ്കാറ്റിന്റെ വരവിതെന്നപോൽ
സ്വരം കേൾക്കായി വീടു നിറച്ചിത്
ഈ രൂപത്തിലും നാവുകൾ കാണായി
ശീതളം പൂക്കും നല്ല നിരൂപണ
ചേതസി ദയാവോടു ശോഭിക്കുന്നു.
പാവനം വരുത്തീടുമക്കാരണം
പാവകരൂപത്തിങ്കലിറങ്ങിനാൻ
ഓരോരുത്തർ മേലിരുന്നു കൃപയാൽ
സർവ്വജനവും നിറഞ്ഞു റൂഹായാൽ
ബാവാ ഭൂമിയെ സൃഷ്ടിച്ചനന്തരം
ദേവജൻ രക്ഷിച്ച റൂഹായെ നൽകി
ഇന്നു റൂഹാ ഇറങ്ങിയ കാരണം
സർവ്വ ലോകരുമാനന്ദിച്ചീടുവിൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/107&oldid=216039" എന്ന താളിൽനിന്ന് ശേഖരിച്ചത്