ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വ്യാകുലപ്രബന്ധം
മൂന്നാം പാദം
 


ബഹുപദനീയളവും കഴിഞ്ഞു
അർത്ഥത്തിനറ്റം വരുമെന്നുമില്ല
പോരായതെല്ലാം രിപു വൈരിദാഹം
നിൻചോരയാൽ തീർപ്പതിനുള്ളുറച്ചു
തന്നെയുമെന്നാത്മജ! നീ കൊടുത്തു
ബഹുപദന്മാരിലതുല്യനീശോ
ആ ചെയ്തതിനുത്തരമെന്തു പിന്നെ
കൈരണ്ടുമയ്യോ വിദയം തുളച്ചു
മഹാശ്രമത്താൽ കൃഷിചെയ്തു പുത്ര
വിൻവിശേഷം ഭൂവി നീ വിതച്ചു
വിതച്ചബീജാൽ ഫലിതം രസോനം
മുളച്ചമുള്ളും ചരണത്തിലേറ്റു
നിന്റെ നിലം വാഴ്വതിനാൾ വരുത്തി
കൊടുത്തു ദ്രവ്യം നിലവും പ്രഭുതം
അതിൻഫലം സർവ്വമവർക്കു ദാനം
ചെയ്തു പ്രിയാനുരണം ഭവിച്ചു
ആ സ്വാമിയെ ഭക്തികളഞ്ഞു നീചർ
ആ നാടവർ കാടുചമച്ചുതീർത്തു
മുതൽ പറിച്ചു പ്രഭുഹിംസയോടും
വിശിഷ്ടരാജ്യം പരാധീനമാക്കി
നീ ശിക്ഷകൻ ശാസ്ത്രരഹസ്യമാകെ
ലോകം പഠിപ്പിച്ചിരുളും കളഞ്ഞു
ശിഷ്യർ പുനശ്ശാസ്ത്രമെടുത്തു ശത
ഭാവം ധരിച്ചാൽ ഗുരുവാശ്രമത്തിൽ
തദ്ദക്ഷിണാ ജീർണ്ണവചസ്സുക
വാളും കയറ്റി ദൃഢബന്ധമാക്കി
തഞ്ജലി ശ്രേഷ്ഠകപോലഭാഗേ
അടി പ്രാധാനം സ്തുതിഭത്സനങ്ങൾ
തപസിശ്രേഷ്ഠൻ തപസാ ദ്വിതീയൻ
നിൻ ക്ലേശഗാഢം മനസാഗ്രഹിതം
ചക്ഷുസ്സുകൾക്കേറ്റമടുത്ത ദണ്ഡം
മനോഗതവ്യാധിമിതം വചസ്സാൽ
സുരൂപപുഷ്പം ഭുവനപ്രകാശം
ഹാ പ്രീതപുത്രം ക്ഷമയാ പവിത്രം

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/111&oldid=216049" എന്ന താളിൽനിന്ന് ശേഖരിച്ചത്