ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
113
വ്യാകുലപ്രബന്ധം
 

ഇരുമ്പു നിന്റെ ചരണേ തറച്ചു
നിൻ സ്നേഹസാന്നിദ്ധ്യം രിപു ബാഹുവാലെ
കഴിച്ചതെല്ലാമനുകൂലമായി
മഹാതലക്കുത്തതു നിർവ്വികല്പം
വരുത്തി രക്ഷാനിയമം വിചാരം
ഈ കുഞ്ഞിനാൽ ദുഷ്കൃതമറ്റുപോകും
ധർമ്മം പരക്കും ശുഭവും ഭവിക്കും
മനോജ്ഞനേത്രം തമസാവിരൂപം
കടാക്ഷമൊന്നും പ്രഭയോടുകൂടെ
നീ നോക്കുമെങ്കിൽ നയനം തെളിഞ്ഞു
കാണും ഗുണം ദുഷ്കൃതവും സ്വരൂപം
അറയ്ക്കുമെല്ലാം ദുരിതാന്ധകാരം
കണ്ണീരുകൾകൊണ്ടു വരും വിശുദ്ധി
തൽക്കാഴ്ചയാൽ ശിഷ്യനറിഞ്ഞുറച്ചു
സ്വദുഷ്കൃതം കണ്ടു കരഞ്ഞു പോക്കി
സർവ്വം ഭവിപ്പാൻ വശമുള്ള നാവ
മിണ്ടാത്തതെന്തുത്തരമെന്നു ചൊൽക
ദോഷം പൊറുക്ക നര സങ്കടങ്ങൾ
എല്ലാമൊഴിക്കാൻ മതിവാക പ്രമാണം
നിൻ വാക്കു ജീവൻ ഗുണവാഹമായ
സർവ്വൗഷധം സൽഗുണ കാരണം നീ
മിണ്ടാത്തതെന്തേ ക്ഷയകാലമായി
നിന്നാലപായം ഭൂവനാദികൾക്കു
മിണ്ടാത്തനേരം കൃതകർമ്മമോർത്തു
മിണ്ടും വിധൗതനുഭയവും ധരിച്ചു
പാപം ക്ഷമിച്ചുതമർത്ത്യാർത്തി
ഉൾക്കൊണ്ടു വേഗം വരുവിൻ സമീപ
പാപിഭയം നീക്കിയടുത്തുകൊൾക
മൃദുത്വമുണ്ടെന്നത് ബോധമോർക്ക
ആട്ടിൻ ഗുണംപോൽ സുമൃദുസ്വഭാവം
കണ്ടെത്തുമിപ്പോൾ കഠിനം സുദൂരെ
വിശ്വാസസത്യം മനസി ഗ്രഹിക്ക
ചെന്നാലുമിപ്പോൾ കരുണാവകാശം
സിംഹം യഥാ ശങ്കിതനാകുമീയാൾ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/115&oldid=216056" എന്ന താളിൽനിന്ന് ശേഖരിച്ചത്