ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
20
മൂന്നാം പാദം
 

കണ്ണിനു വെളിവെനിക്കു നീ തന്നെ
ഘൃണയാലിരുൾ പോവാനുദിക്ക നീ        46
പണ്ടു കാരണവർ ചെയ്തതോർക്കുമ്പോൾ
കണ്ടു നിന്നെ ഞാൻ വന്ദിച്ചു കൊള്ളുവാൻ        47
ഭാഗ്യത്തിന്നുടെ യോഗ്യമുണ്ടാകുകിൽ
അഗതിക്കു സഹായമുണ്ടാകുമോ?        48
അന്നെനിക്കുള്ള ദാഹവിനാശമാം
അന്നു തല്പരം ഭാഗ്യം വേണ്ടുഭൂവി        49
നീയീ ഭൂമിയിൽ ജനിച്ചു കൊള്ളുകിൽ
പ്രിയത്തിലപ്പോൾ ദാസിയമ്മയ്ക്കു ഞാൻ        50
കൂലിവേണ്ട സമ്മാനവും ചെയ്യേണ്ട
വേലയൊക്കെക്കുമാളു ഞാൻ നിശ്ചയം        51
നിന്നെക്കാർപ്പാനും നിന്നെയെടുപ്പാനും
എന്നിലേതും മടിയില്ല ദൈവമേ!        52
ഉറങ്ങുന്നേരം നിന്നെ ദയവോടെ
ഉറങ്ങാതെ ഞാൻ കാത്തുകൊണ്ടീടുവാൻ,        53
ഉറക്കത്തിനു ഭംഗം വരുത്താതെ
വെറുപ്പിക്കാതിരിക്കും തൃക്കാക്കൽ ഞാൻ        54
തൃക്കാൽമയത്താൽ പരുഭവിക്കാതെ
ഭക്തിയോടു ഞാൻ മുത്തുമതുനേരം        55
ഉയർന്നിട്ടിച്ഛയൊക്കെയും സാധിപ്പാൻ
തണുപ്പിച്ചീടും ചൂടുള്ള കാലത്തിൽ        56
ശീതം പോക്കുവാൻ കുളിർന്നിരിക്കുമ്പോൾ
ഒത്തപോൽ സദാ ഇരിക്കുന്നുണ്ടു ഞാൻ        57
നടപ്പാൻ കുഞ്ഞു തൃക്കാലിളക്കുമ്പോൾ
പിടിച്ചുണ്ണിയെ നടത്തിക്കൊള്ളുവാൻ        58
പ്രേമത്തിന്നുടെ കൂരിടം ദൈവമേ!
എന്മനോരസമുജ്ജ്വലിക്കുന്നത്        59
കന്യകാ രത്നമിങ്ങനെചിന്തിച്ചു
പിന്നെത്തന്നിൽ വിചാരിച്ചപേക്ഷിച്ചു        60
ഇകൃമിയായ ഞാനിതു ചിന്തിച്ചാൽ
ഇക്രിയകൾക്കു യോഗ്യമിനിക്കുണ്ടോ?        61
നീയനന്തഗുണ സകലാംബുധി
നീയഖിലപ്രഭു സർവ്വ മുഷ്കരൻ       62

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/22&oldid=215899" എന്ന താളിൽനിന്ന് ശേഖരിച്ചത്