"ഭർത്താവിനുള്ള ഭീതിയറിഞ്ഞു ഞാൻ
ചിന്തയും കണ്ടു ഭാവവികാരത്താൽ 106
ദേവനാലുള്ള ഗർഭമിതെങ്കിലോ
ദേവൻ താനറിയിച്ചീടും നിർണ്ണയം 107
എന്നുറച്ചു ഞാൻ പാർത്തിരിക്കും വിധൗ
തീർന്നു സംശയം അങ്ങേ കരുണയാൽ" 108
എന്നുമ്മ ബഹുകാരുണ്യഭാഷയിൽ
മാന്യനാം പതിയോടരുളിച്ചെയ്തു 109
അന്നുതൊട്ടിയാളെത്രയും ഭക്തിയാൽ
കന്യകാരത്നത്തെപ്പരിപാലിച്ചു 110
സൂതിമാസമടുക്കുന്തോറുമുമ്മാ
ചിത്താപേക്ഷകളേറെ വർദ്ധിപ്പിച്ചു 111
ഒളിച്ചിടേണ്ട മൽപ്രിയ ദൈവമേ!
വെളിച്ചത്തുടൻ വന്നരുളീടുക! 112
എണ്ണുമ്മാസം ദിനംപ്രതി നാഴിക
കണ്ണിൽക്കാണ്മാനുഴറുന്നു മാനസം 113
കാൽക്ഷണം മഹായുഗമെന്നു തോന്നും
കാൽക്ഷണമിളവില്ലാതപേക്ഷയും 114
സുസാദ്ധ്യത്തോടുമ്മാ പാർത്തിരിക്കുമ്പോൾ
പ്രസവത്തിനു കാലമടുത്തിത് 115
ദേവമാതാവും തന്റെ ഉത്തമഭർത്താവും കൂടെ ബെത്ലഹേമിൽ കേസറിന്റെ കല്പനയനുസരിച്ചു പോയതും, അവിടെ പാർപ്പാൻ സ്ഥലം കിട്ടാതെ ഒരു തൊഴുത്തിൽ പാർത്തതും, അതിൽ ദൈവപുത്രൻ പിറന്നതും, മാലാഖമാർ തന്നെ പാടിസ്തുതിച്ചതും, മാലാഖയുടെ അറിയിപ്പാൽ ഇടയന്മാരു വന്നു തന്നെ
കുമ്പിട്ടു സ്തുതിച്ചതും, എട്ടാംനാൾ ഛേദനാചാരം കഴിച്ച് ഈശോയെന്ന തിരുനാമമിട്ടതും പുത്തൻ നക്ഷത്രം കാരണത്താൽ മൂന്ന് രാജാക്കൾ വന്നു പൊന്നും മുരളും കുന്തുരുക്കവും കാഴ്ചവച്ചു കുമ്പിട്ടതും നാല്പതാംനാൾ ഉണ്ണിയെ പള്ളിയിൽ
കാഴ്ചവെച്ചതും ശെമയോൻ എന്ന മൂപ്പനും അന്ന എന്ന പുണ്യസ്ത്രീയും കർത്താവിനെ സ്തുതിച്ചതും ശെമയോൻ മാതാ