ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം പാദം

ഉറച്ചെന്നതിനടയാളമവർ മുരുൾക്കാഴ്ച കൊടുത്തു ഭക്തിയോടും കുന്തുരുക്കത്താൽ വിശ്വാസമെന്നതും, പിന്നെ മുരുളാൻ സുപ്രതീക്ഷാഗുണം പൊന്നിനാൽ സർവ്വനായകസ്നേഹവും പിഹ്നമായിവ കാഴ്ചവെച്ചാരവർ തൃക്കാലും മുത്തി യാത്രയുണർത്തിച്ചു അകക്കാമ്പു തെളിഞ്ഞു പിരിഞ്ഞവർ പോകുന്നേരം ഹേറോദേശമറിയാതെ പോകണമെന്നു ദിവ്യനറിയിച്ചു തല്ക്കാരണത്താലന്യമാർഗ്ഗമായി സ്വലോകം പ്രതിപോയവർ സാദരം നാല്പതാം ദിനം തികഞ്ഞ കാലത്ത് സ്വപുത്രനെയോറേശലം പള്ളിയിൽ ബാവാ തമ്പുരാൻ മുമ്പിൽ കന്യാമണി സുഭക്തിയോടു കാഴ്ചയായ് നൽകിനാൾ അന്നേരം വയസ്സേറിയ ശെമഓൻ ചെന്നു ജ്ഞാനദൃശ്യാ ബഹുസാദരെ പാർത്തുകൊണ്ടു താൻ ബാലകമുഖ്യത ചിത്തസമ്മതം വന്ദിച്ചു ചൊല്ലിനാൻ; ഭൂനരന്മാർക്കിരുട്ടുകൾ നീക്കുവാൻ ഭൂനരനായി വന്ന ദയാപരാ! തേലോകരിസാറായേല്പെരിമയക്കും എല്ലാഭൂമിയ്ക്കും പ്രത്യക്ഷമാകുക! തെളിവായിട്ടെൻ കണ്ണുകൾ കാൺകയാൽ തെളിവൊക്കെയും നീയല്ലോ! ദൈവമേ! വെളിവു നിന്റെ ലോകർക്കു കാട്ടുവാൻ തെളിവോടിങ്ങു വന്ന സർവ്വപ്രഭോ ഇപ്പോൾ ദാസനേ അനുകൂലത്തോടെ പ്രേമപ്രഭോ യാത്രയാക്കിക്കൊൾക നീ അമ്മയോടുടൻ ചൊല്ലി വയോധികൻ നിന്മകനിപ്പോൾ വിരോധ ലക്ഷ്യമാം പലർക്കുമിയാളാലുണ്ടാം മംഗലം പലർക്കുമിയ്യാളാൽ വരും നാശവും

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/38&oldid=215916" എന്ന താളിൽനിന്ന് ശേഖരിച്ചത്