ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുത്തൻപാന

നിന്നുടെ ചിത്തം ദുഃഖാസിലംഘനം സങ്കടമേറെ ഭവിക്കും നിർണ്ണയം. പുണ്യദീർഘദർശനനിയാമന്നായും ഗുണത്തിന്നുടെ കാലമിതെന്നും രക്ഷകനാഥനെഴുന്നള്ളിയെന്നതും സൂക്ഷിച്ചു റൂഹായാലന്നേരം ചൊന്നു കന്യകതാനുമുണ്ണിയേയും കൊണ്ടു ധന്യനാം യൗസേപ്പുമവിടുന്ന് കാലം വൈകാതെപോയി നസ്സറസ്സിൽ ബാലനെ പരിപാലിച്ചിരിക്കുമ്പോൾ അക്കാലമൊരു മാലാഖാ തൽക്ഷണം ഇക്കാലമവിടെ പാർക്കരുതെന്ന് മാർ യൗസേപ്പോടും കന്യക തന്നോടും കാര്യകാരണമൊക്കെയും ചൊല്ലിനാൻ ബാലകവധം ഭാവിക്കുന്നു ചിലർ കാലം വൈകാതെ പോക മെസറേനിൽ വൈരികൾ വരവിന്നു സമയമായ വരുംമുമ്പേ നടകൊൾക വേഗത്തിൽ ഒളിക്ക പരദേശത്തിൽ ബാലനെ വെളിച്ചത്തുവരുവാൻ സമയമായ് പിൻതിരിഞ്ഞിങ്ങുപോരുവാൻ കാലത്തിൽ അന്തോനവിധി ഞാൻ വന്നറിയിക്കാം എന്നതുകേട്ട യൗസേപ്പുമുമ്മായും അന്നവിടുന്നു വാങ്ങി മെസറേനിൽ ഉണ്ണിയെ പരിപാലിച്ചിരുപേരും പുണ്യവൃത്തിയാൽ വാണു ചിരകാലം ഹേറോദേശപ്പോളുണ്ണിയേക്കാണാഞ്ഞു ഏറെക്കോപിച്ചു ശങ്കിച്ചു കശ്മലൻ മറ്റൊരു രാജനിഭുവി വാഴുകിൽ അറ്റുരാജ്യം തനിക്കെന്നു ബോധമായ് ശത്രുവാരെന്നറിയായ്ക കാരണം ചിന്തിച്ചിട്ടുമുപായത്തെ കണ്ടില്ല എങ്കിലാസമയത്തിൽ പിറന്നോരെ ഒക്കെക്കൊല്ലേണമെന്നു കല്പിച്ചവൻ

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/39&oldid=215917" എന്ന താളിൽനിന്ന് ശേഖരിച്ചത്